September 4, 2026

വരച്ചാർത്ത്::മ്യൂറൽ പെയിൻറിംഗ് പ്രദർശനവും വും വിപണന മേളയും യും 23മുതൽ മുതൽ കൽപ്പറ്റയിൽ

0
IMG-20200221-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരച്ചാർത്ത്::മ്യൂറൽ പെയിൻറിംഗ് പ്രദർശനവും വും വിപണന മേളയും യും 23മുതൽ മുതൽ കൽപ്പറ്റയിൽ .
കൽപ്പറ്റ :മ്യൂറൽ പെയിൻറിംഗ് മാത്രമായി ആയി ഈ മാസം 23 മുതൽ മുതൽ 27 വരെ  കൽപ്പറ്റ വിജയ പമ്പ്  പരിസരത്ത്  പ്രദർശനവും  വിപണന മേളയും നടക്കും .24ന്  രാവിലെ മുതൽ തൽസമയ മ്യൂറൽ പെയിൻറിംഗ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്റെ തനത് പാരമ്പര്യത്തെ മ്യൂറല്‍ ചിത്രകലയിലൂടെ തിരിച്ച് പിടിക്കുകയാണ് ജീവന്‍ ജ്യോതി എന്ന സംഘടന. നബാര്‍ഡ് സഹായത്തോടെ കുടുംബശ്രീ, ഖാദി ബോര്‍ഡ്, എന്‍ ഊര് ഇന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പങ്കാളിത്തത്തോടെ 'വരച്ചാര്‍ത്ത്' 2020 എന്ന പേരില്‍ ഒരു പ്രദര്‍ശന വിപണന മേള ഞായറാഴ്ച  മുതല്‍ ഒരുക്കുകയാണെന്ന് കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വികസന സംഘടനയായ ജീവന്‍ ജ്യോതി ഭാരവാഹികള്‍  അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. മേളയില്‍ ജീവന്‍ ജ്യോതി-ചിത്ര മാല മ്യൂറല്‍ പാലസ് ക്ലസ്റ്ററുകളുടെ ജീവന്‍ തുടിക്കുന്ന മ്യൂറല്‍ ചിത്ര കലകളും കരകൗശല വസ്തുക്കളും, നബാര്‍ഡ് പ്രൊഡ്യൂസര്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍, എന്‍ ഊര്, കുടുംബശ്രീ, ഖാദി ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ എണ്ണമറ്റ ഉല്‍പ്പന്നങ്ങളും പ്രദര്‍ശന വിപണനത്തിനായി ഒരുക്കും. നാളെ മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ വിജയ പമ്പ് പരിസരത്താണ് സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടന പൊതുപരിപാടികള്‍ 25ന് 12 മണിക്ക് നടക്കും. 
പൊതുസമ്മേളനം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വിപണന മേള ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനും ഉല്‍പ്പന്നങ്ങളുടെ സമാരംഭം മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ ആര്‍ കേളുവും നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വജ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, മറ്റ് ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പുരസ്‌കാര സമര്‍പ്പണം, കേരളീയ പാരമ്പര്യ ചുമര്‍ ചിത്രകലാ പഠനകേന്ദ്രം ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടക്കും. 24, 25 തീയതികളില്‍ ജീവന്‍ ജ്യോതി- ചിത്രമാല മ്യൂറല്‍ പാലസ് ക്ലസ്റ്റര്‍ അംഗങ്ങള്‍ സാരി, ബാംബൂ, കളിമണ്‍ പാത്രങ്ങള്‍, ക്യാന്‍വാസ് എന്നിവയില്‍ പ്രദര്‍ശനത്തോടൊപ്പം തത്സമയം മ്യൂറല്‍ പെയിന്റിംഗും ചെയ്യും. കൂടാതെ നെറ്റിപ്പട്ട നിര്‍മ്മാണവും തത്സമയം ചെയ്ത് പരിചയപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
   സമൂഹത്തില്‍ ചുമര്‍ചിത്രകലകളോട് അഭിരുചിയുള്ള വനിതകളെ കണ്ടെത്തി കലകളുടെ അനന്തമായ സാധ്യതകള്‍ പരിചയപ്പെടുത്തി വിദഗ്ധ പരിശീലനം നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം വരുമാനം കണ്ടെത്തുന്നതിനും ജീവന്‍ ജ്യോതി വനിതകളെ പ്രാപ്തരാക്കുന്നു. 2019ല്‍ നബാര്‍ഡ് തിരുവന്തപുരത്ത് സംഘടിപ്പിച്ച വിപണനോത്സവത്തില്‍ ഏറ്റവും പുതുമയാര്‍ന്ന ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ദേശീയ അവാര്‍ഡും ജീവന്‍ ജ്യോതി കരസ്ഥമാക്കിയിട്ടുണ്ട്.കേരളത്തിനകത്തു നിന്നും പുറത്ത് നിന്നും മ്യൂറല്‍ പെയിന്റിംഗ് ചെയ്ത സാരികള്‍,ചുരിദാര്‍, ഷാള്‍, മുള ഉല്‍പ്പന്നങ്ങള്‍, ക്യാന്‍വാസ്, കളിമണ്‍ ആഭരണങ്ങള്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. കേരളീയ പാരമ്പര്യ ചുമര്‍ചിത്ര കലകളെ തിരിച്ചു കൊണ്ടുവരിക, സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ ഉത്പ്പന്നങ്ങള്‍ സമൂഹത്തിലെത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം പത്രോസ്, പ്രസിഡന്റ് വി എ അഗസ്തി, സണ്ണി ആരാശ്ശേരി, ഏലിയാമ്മ എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *