June 13, 2026

വിദേശ വിദ്യാർഥികളുമായി സംവദിച്ച് കൽപ്പറ്റയിലെ കുട്ടിക്കൂട്ടം

0
IMG-20200101-WA0435.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തങ്ങളുടെ തനത്  സംസ്കാരവും ജീവിതരീതിയും  പഠനനിലവാരവും  നാടിന്റെ  ചരിത്രവും വിദേശ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കൽപ്പറ്റയിലെ കുട്ടിക്കൂട്ടം .
കൽപ്പറ്റ  എസ് കെ എം ജെ കെ എം ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികൾ ആണ്  ജർമനിയിലെ ബർലിൻ ബൈ ലിംഗ്വൽ സ്കൂളിലെ വിദ്യാർത്ഥികളുമായി അഞ്ചുദിവസം  വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചത്.
കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ന് എ എഫ് ആർ സി ഇംഗ്ലീഷ് ഭാഷാ പഠന കേന്ദ്രത്തിന്റെ  സഹകരണത്തോടെയാണ് എസ് കെ എം ജെ  ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികളുമായി  ആശയവിനിമയത്തിൽ ഏർപ്പെട്ടത് .രണ്ട് രാജ്യങ്ങളിലേയും  സാംസ്കാരികവും  ചരിത്രപരവുമായ വിഷയങ്ങളും       സമകാലിക ജീവിതവും  പരിസ്ഥിതി വിഷയവും  സംവാദങ്ങളിൽ വിഷയമായിരുന്നുവെന്ന്   ഇതിന് നേതൃത്വം നൽകിയ  ഇംഗ്ലീഷ് ഭാഷ പരിശീലകൻ അനിൽ ഇമേജ് പറഞ്ഞു.
   ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളാണ്  ജർമനിയിലെ റേഡിയോ യോയുമായി സഹകരിച്ച്  നടത്തിയ  അഞ്ചു ദിവസത്തെ കോഴ്സിൽ പങ്കെടുത്തത്.  ജർമനിയിൽനിന്ന്  നിക്കോൾ വിൽഡൻ 
അവിടുത്തെ വിദ്യാർഥികൾക്ക്  സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു . കൽപ്പറ്റയിലെ വിദ്യാർഥികൾക്ക്  പ്രധാനാധ്യാപകൻ അനിൽകുമാർ, അധ്യാപകരായ  ഇന്ദു  പ്രിയ, ശ്യാമ എന്നിവരും ആരും എഫ് ആർ സി സി എച്ച്.ഒ.ഡി. വിസ്മയയും  ലൈല സെയ്നും     നേതൃത്വം നൽകി . എസ് കെ എം ജെ യിലെ വിദ്യാർഥികളായ ഗൗരി, അതുൽ  എന്നിവർ വയനാടൻ വിശേഷങ്ങൾ വിദേശ വിദ്യാർഥികളുമായി പങ്കുവെച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *