April 26, 2024

കോളനിയിലേക്കുള്ള പൊതുവഴി സ്വകാര്യ വ്യക്തി തടസപ്പെടുത്തിയതായി പരാതി: പ്രദേശവാസികൾ പോലീസിൽ പരാതി നൽകി

0
Img 20200221 Wa0164.jpg
മീനങ്ങാടി: അപ്പാട് പൊതയൻ കോളനിയിലേക്കുള്ള പൊതുവഴി സ്വകാര്യ വ്യക്തി  തടസപ്പെടുത്തിയതായി പരാതി: സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പോലീസിന് പരാതി നൽകി.
23 വർഷമായി   കോളനിയിലേക്ക് പോകുന്ന  പൊതുവഴിയാണിപ്പോൾ സ്വകാര്യ വ്യക്തി  തടസപ്പെടുത്തിപ്പെടുത്തിയിട്ടുള്ളത്. നേരെത്തെ ജനങ്ങളെല്ലാം ചേർന്ന് സ്വമേധയാ സ്ഥലം വിട്ടുനൽകിയാണ് നാലടി വീതിയിൽ വഴി നിർമ്മിച്ചത്. മഴക്കാലമായാൽ ഈ വഴിയെല്ലാം ചളി കൊണ്ട് നിറയും… നടക്കാൻ പോലും കഴിയാതെ പൊറുതിമുട്ടിയപ്പോഴാണ് റോഡിന്റെ രണ്ടും സൈഡും കെട്ടി കോൺഗ്രീറ്റ് ഇടാനായി പഞ്ചായത്തിൽ നിന്നും ഫണ്ട് പാസായത്.  ജോലി  ആരംഭിച്ചതോടെയാണ് റോഡ് പ്രവൃത്തി തടസ്സപ്പെടുത്താൻ വഴി പൂർണ്ണമായും തകർത്തത്.  പൊതുവഴിയിലെ സ്വകാര്യ വ്യക്തിയുടെ  26 മീറ്റർ വഴിയാണ്  രാത്രി രണ്ടു മണിയ്ക്ക്  ഗുണ്ടുകളെ ഉപയോഗിച്ച് തകർത്തതെന്ന് പ്രദേശവാസികൾ പറയുന്നു. എൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന എട്ടോളം കുട്ടികളും, രോഗത്താൽ വലയുന്ന വൃദ്ധനും ഗർഭിണിയായ സ്ത്രീയടക്കം മുപ്പതോളം പേർ ആശ്രയിക്കുന്ന വഴിയാണിത്.  ചുറ്റുവട്ടത്തുള്ള കാരാട്ടുകുന്ന് നായ്ക്ക കോളനിയിലെയും മൈലമ്പാടി കോളനിയിലെയും നിവാസികളും ചൂണ്ടാലിപ്പുഴയിലേക്ക് പോകുന്നതും ഇതുവഴിയാണ്. ഇരുചക്രവാഹനങ്ങളടക്കം യാത്രാ യോഗ്യമല്ലാതെയായതോടെ പെട്ടന്നുള്ള ആവശ്യങ്ങളിൽ  എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് പ്രദേശവാസികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *