October 19, 2026

യുവതിയുടെ ആത്മഹത്യ :ഭർത്താവിനെ അറസ്റ്റ് ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : നാദാപുരത്തെ ഭർതൃവീട്ടിൽ 
യുവതിയുടെ ആത്മഹത്യ   ചെയ്ത സംഭവത്തിൽ  ഭർത്താവിനെ  അറസ്റ്റ് ചെയ്തു.
പുറക്കാട്ട് ഭൂദാനം കോളനിയിലെ പരേതനായ ഗോപിയുടെയും കമലയുടെയും മകളായ നിമിഷ (31) ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ്  നിമിഷയുടെ ഭര്‍ത്താവിനെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കായക്കൊടി പൂക്കാട് കേളങ്കണ്ടി ജിജോ (37) ആണ് അറസ്റ്റിലായത്.ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.നിമിഷയുടെ ഭര്‍തൃമാതാവായ ഇന്ദിരയും കേസില്‍ പ്രതിയാണ്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ജിജോയെ റിമാണ്ട് ചെയ്തു.കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് നിമിഷയെ നാദാപുരത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.മകളുടെ മരണം സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മരിച്ച നിമിഷയുടെ മാതാവ് കമല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു..
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *