April 27, 2024

ബദൽ പാത സംബന്ധിച്ച് ഐ സി ബാലകൃഷ്ണൻ എം.എൽ.എ കത്ത് നൽകിയത് ദൗർഭാഗ്യകരമെന്ന് സി .കെ ശശീന്ദ്രൻ എം.എൽ.എ

0
Img 20200222 125210.jpg
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനത്തിൽ ബദൽപാതാ നിർദ്ദേശം
സത്യവാങ്മൂലത്തിൽ 
ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് .ഐ സി ബാലകൃഷ്ണൻ എം എൽ എ കത്ത് നൽകിയത് ദൌർഭാഗ്യകരമാണ്. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലുള്ള കേസ് അട്ടിമറിക്കാനേ ഇത് ഉപകരിക്കൂ. ദേശീയപാതയ്ക്ക് ബദൽ പാത ഇല്ലെന്നും രാത്രിയാത്രാ നിരോധനം പിൻവലിക്കൽ മാത്രമാണ് പരിഹാരം എന്നും ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത സമരത്തിൽ വയനാടൻ ജനത ഏക സ്വരത്തിൽ എടുത്ത നിലപാടാണ്. ഇതിൽ നിന്നും വിഭിന്നമായ നിലപാടാണ് ശ്രീ . ഐ സി ബാലകൃഷ്ണൻ എം എൽ എ സ്വീകരിച്ചത്. ഇത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരള നിയമസഭ ഏകകണ്ഡമായി പാസാക്കിയ പ്രമേയത്തിലും ബദൽ നിർദ്ദേശങ്ങൾ പ്രായോഗികമല്ല എന്ന നിലപാടാണ് കേന്ദ്രത്തെ അറിയിച്ചത്. എൻ എച്ച് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം കേരള സർക്കാർ അഡീഷണൽ അഫിഡവിറ്റ് – സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ദേശീയപാതാ 766 ലെ രാത്രിയാത്രാ നിരോധനം ശരിവെക്കുന്ന രീതിയിൽ ബദൽ പാതാ നിർദ്ദേശം ഉന്നയിക്കുന്നത് വയനാടൻ ജനതയോട് കാണിക്കുന്ന വഞ്ചനയാണന്നും സി കെ  ശശീന്ദ്രൻ എംഎൽഎ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *