June 14, 2026

അന്തിയുറങ്ങാൻ തെരുവോരം : എ.കെ. എസ് രാപ്പകൽ സമരം 29 -ന്

0
IMG-20200222-WA0158.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ  അന്തിയുറങ്ങാൻ തെരുവോരം എന്ന പ്രമേയവുമായി 29 – ന്  വൈകുനേരം 6 – മണി മുതൽ 30 ന് രാവിലെ 6 മണി വരെ കൽപ്പറ്റയിൽ രാപകൽ സമരം നടത്തുമെന്ന്  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കുടുംബ സമേതമാണ്  ആദിവാസികൾ കൽപ്പറ്റയിൽ തെരുവിലെത്തുക.  
    1925 ഹെക്ടർ സ്ഥലം സുപ്രീം കോടതി വിധി പ്രകാരം വനം വകുപ്പ് ആദിവാസികൾക്ക് വിട്ടു നൽകണം.  
4800 ഏക്കർ ഭൂമി വിതരണം ചെയ്യാൻ വനം വകുപ്പ് തയ്യാറായിട്ടില്ല.
. സുപ്രീം കോടതി വിധി പ്രകാരം അനുവദിച്ച ഭൂമി ഉടൻ വിതരണം ചെയ്യണം. 
.  ആദിവാസികളുടെ സംവരണം സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണം.  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.  സി.കെ. ശശീന്ദ്രൻ എം.എൽ.എ.,  ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡണ്ട് സീത ബാലൻ  ,
 സെക്രട്ടറി വാസുദേവൻ,
 സംസ്ഥാന ജോയിന്റ് സെക്രട്ടറി   സി.കേശവൻ . 
   സമരസഹായ സമിതി വൈസ് ചെയർമാൻ 
 പി.എം. സന്തോഷ്കുമാർ.എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *