September 26, 2026

രാഷ്ട്ര രക്ഷാ മാർച്ച് നാളെ പനമരം മുതൽ വെള്ളമുണ്ട വരെ

0
IMG-20200222-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വയനാട് ഡിസിസി പ്രസിഡൻറ് ഐ സി ബാലകൃഷ്ണൻ നയിക്കുന്ന രാഷ്ട്ര രക്ഷാമാർച്ച് മാർച്ച് നാളെ (ഞായറാഴ്ച) പനമരം മുതൽ വെള്ളി വരെ പര്യടനം നടത്തും.കാവുമന്ദം മുതൽ വൈത്തിരി വരെയായിരുന്നു  ശനിയാഴ്ചത്തെ യാത്ര .കാവുംമന്ദത്ത്   ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി പി ആലി ഉദ്ഘാടനം ചെയ്തു ചെന്നലോട്,പൊഴുതന എന്നിവിടങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് ഇന്ന്   രാഷ്ട്ര രക്ഷ മാർച്ചിന് സ്വീകരണം നൽകി.
വിവിധ കേന്ദ്രങ്ങളിൽ കെപിസിസി ഭാരവാഹികളായ കെ എൽ പൗലോസ്, എൻ ഡി അപ്പച്ചൻ ,കെ സുരേന്ദ്രൻ തുടങ്ങിയവരും കോഡിനേഷൻ കമ്മിറ്റി ചെയർമാൻ രാജശേഖരൻ,  കൺവീനർ എം ജി ബിജു ,വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ  എൻ സി കൃഷ്ണകുമാർ,  ആർ. പി ശിവദാസ് , പോൾസൺ കൂവക്കൽ, എം വേണുഗോപാൽ , വി. എ മജീദ് , എക്കണ്ടി  മൊയ്തൂട്ടി ,  എം.എ .ജോസഫ് , ബിനു തോമസ്, ടി.ജെ ഐസക് , പി കെ അബ്ദുറഹ്മാൻ ,ജഷീർ പള്ളിവയൽ, ഷംസാദ് മരയ്ക്കാർ 
തുടങ്ങിയവർ പ്രസംഗിച്ചു.വൈത്തിരിയിൽ സമാപന സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ
 ഉദ്ഘാടനം ചെയ്തു. നാളെ  (ഞായറാഴ്ച) രാവിലെ 9 മണിക്ക് അഞ്ചുകുന്നിൽ മുൻ ഡി.  സി. സി പ്രസിഡണ്ട് കെ എൽ പൗലോസ് യാത്ര ഉദ്ഘാടനം ചെയ്യും അഞ്ചു കുന്ന്, ദ്വാരക  എന്നിവിടങ്ങളിൽ സ്വീകരണം നൽകും .വൈകുന്നേരം അഞ്ചുമണിക്ക് വെള്ളമുണ്ടയിൽ  സമാപിക്കും. സമാപന സമ്മേളനം എ ഐ സി സി അംഗം  കെ .സി റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്യും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *