September 26, 2026

ബദൽ പാത: സി.കെ.ശശീന്ദ്രൻ എം എൽ എ യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ

0
Screenshot_2020-02-22-18-27-44-807_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ബദൽ പാത സംബദ്ധിച്ച് 

സി.കെ.ശശീന്ദ്രൻ എം എൽ എ യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്  ഐ സി ബാലകൃഷ്ണൻ എം എൽ എ .വ്യാജമായ ആരോപണങ്ങൾ  ഒരു എം.എൽ.എ മറ്റൊരു എം.എൽ.എയ്ക്കെതിരെ ഉന്നയിക്കുന്ന നടപടി ശരിയല്ലെന്നും ഐ .സി ബാലകൃഷ്ണൻ പറഞ്ഞു. ദേശീയപാത  766 ന്  ബദൽ പാത ഇല്ലെന്നു തന്നെയാണ് ആണ് തന്റെയും  കർമ്മ സമിതിയുടെയും നിലപാട്. താൻ  കർമ്മ സമിതിയുടെ ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോഴും രാജിവച്ചപ്പോഴും നിലപാടിൽ മാറ്റമില്ല .ബദൽ പാത സത്യവാങ്മൂലത്തിൽ  ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു താൻ ആർക്കും ഒരു നൽകിയിട്ടില്ല.അങ്ങനെ ഒരു കത്ത്   നൽകിയിട്ടില്ല.ഉണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കാൻ ആരോപണമുന്നയിക്കുന്നവർ  ബാധ്യസ്ഥരാണ്.   അല്ലാതെ ജനങ്ങളെ രണ്ടുതട്ടിൽ ആക്കുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല.ഒരു അഭിഭാഷക സംഘമാണ്   ആണ് അഫിഡവിറ്റ് തയ്യാറാക്കിയത് .ഈ സംഘം തയ്യാറാക്കിയ അഫിഡവിറ്റ് അല്ല കോടതിയിൽ കൊടുത്തിരിക്കുന്നത് അന്ന് തയ്യാറാക്കിയ അഫിഡവിറ്റിൽ ബദൽ പാത  ഉണ്ടായിരുന്നില്ല.  പിന്നീട് എഴുതിച്ചേർത്തത്  സി.പി.എം ആണെന്നും സി.പി.എം ഇതിനു മറുപടി പറയണമെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *