വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വനത്തിൽ ഉപേക്ഷിച്ചു : പ്രതി ഒളിവിൽ
സുൽത്താൻ ബത്തേരി: പതിനാലു വയസ്സുകാരി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വായ് മൂടിക്കെട്ടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. നൂൽപ്പുഴ പഞ്ചായത്ത് പരിധിയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്.അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസിയായ യുവാവ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.





Leave a Reply