June 13, 2026

ജോയിന്റ് കൗൺസിൽ മാനന്തവാടി മേഖലാ സമ്മേളനം ബുധനാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജോയിന്റ് കൗൺസിൽ മാനന്തവാടി മേഖലാ സമ്മേളനം  ബുധനാഴ്ച    രാവിലെ 10 മണിക്ക് മാനന്തവാടി ഹാക്സൺ ഓഡിറ്റോറിയത്തിൽ നടക്കും.പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ  നരേഷ്കുമാർ ഉദ്ഘാടനംചെയ്യും. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണൻ, സെക്രട്ടറി പി.എൻ മുരളിധരൻ, സംസ്ഥാന കൗൺസിൽ അംഗം കെ ഷമീർ എന്നിവർ പ്രസംഗിക്കും. മേഖലാ സെക്രട്ടറി കെ സുജിത്ത് കുമാർ റിപ്പോർട്ടും മേഖലാ ട്രഷർ പി മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പി.കെ അനില രക്തസാക്ഷി പ്രമേയവും കെ സ്മിത അനുശോചന പ്രമേയവും അവതരിപ്പിക്കും.കേന്ദ്ര സർക്കാരിന്റെ തെറ്റായ ഭരണപരിഷ്കരണങ്ങളും സാമ്പത്തിക നയങ്ങളും സിവിൽ സർവ്വീസിനെ തകർത്തു കൊണ്ടിരിക്കുയാണന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി സ്വകാര്യ കുത്തകൾക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണന്നും മോഡി സർക്കാർ ഫെഡറൽ സത്യങ്ങൾ ലംഘിച്ചുകൊണ്ട് സാമ്പത്തിക ഉപരോധം എർപ്പെടുത്തി നമ്മുടെ സംസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ച കൊണ്ടിരിക്കുയാണ്. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന ഇടതുപക്ഷ നിലപാട് ഇനിയും പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ഈ വിഷയത്തിൽ ആത്മാർത്ഥമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എക പ്രസ്ഥാനം ജോയിന്റ് കൗൺസിലാണ്. കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്ത് നേരിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് എന്നും ജീവനക്കാർക്കൊപ്പം നിൽക്കുകയും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ജോയിന്റ് കൗൺസിലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് 2020 മെയ് മാസത്തിൽ തിരുവനന്തപുരത്ത് പരിസമാപ്തി കുറിക്കുയാണന്നും നേതാക്കൾ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *