September 3, 2026

പുന പരിശോധന കമ്മീഷനുമായി പങ്കാളിത്ത പെൻഷൻകാരുടെ സംഘടനാ ഭാരവാഹികൾ ചർച്ച നടത്തി.

0
IMG-20200224-WA0065.jpg
By ന്യൂസ് വയനാട് ബ്യൂറോ
പങ്കാളിത്ത പെൻഷൻ പുനപരിശോധനക്കായി സർക്കാർ നിയോഗിച്ച  കമ്മീഷനുമായി SNPSECK വയനാട് ജില്ലാ കമ്മിറ്റി ചർച്ച നടത്തി.  കമ്മീഷന്റെ തിരുവനന്തപുരത്തെ  ഗുലാത്തി ഇന്സ്റ്റിറ്റ്യൂട്ടിലെ ഓഫീസിലെത്തി കമ്മീഷൻ ചെയർമാൻ റിട്ട. ജഡ്ജ് സതീഷ് ചന്ദ്ര ബാബുവുമായാണ് ജില്ലാ പ്രതിനിധികൾ ചർച്ച നടത്തിയത്.  കമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലിയുടെ ആയിരത്തോളം മറുപടികളും പ്രതിനിധികൾ കമ്മീഷനു മുമ്പാകെ സമർപ്പിച്ചു.  ജില്ലയിലെ വിവിധ സർക്കാർ ജീവനക്കാരും പൊതുജനങ്ങളും നൽകിയ മറുപടികളാണ് സമർപ്പിച്ചത്.  പങ്കാളിത്ത പെൻഷൻ ജീവനക്കാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും പദ്ധതിയിൽൽ നിന്ന് വിരമിച്ചവർക്ക് നാമമാത്രമായ പെൻഷൻ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന വസ്തുതയും കമ്മീഷനെ ധരിപ്പിച്ചു.  SNPSECK വയനാട് ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീൻ, സെക്രട്ടറി സൽമാൻ ടി.പി, സദൂഷ്, സുമേഷ്, വിജേഷ്, ജോഫി കെ ജോയ്, നിക്സൺ കൊറിയ, പ്രശാന്ത്, അരുൺ, ബിനീഷ്, പ്രജിത്ത് കെ.പി എന്നിവരാണ് ജില്ലാ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *