September 3, 2026

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കുറ്റ്യാടി ഓഗ്‌മെന്റേഷന്‍ സ്‌കീമിനുവേണ്ടി എല്‍.എ.ആര്‍.ആര്‍. ആക്ട് പ്രകാരം ഏറ്റെടുക്കുന്ന വൈത്തിരി താലൂക്കിലെ കാവുമന്ദം വില്ലേജില്‍ ബ്ലോക്ക് 6 ല്‍ റീസര്‍വെ നമ്പര്‍ 178/1, 178/3, 182/2, 182/10 എന്നിവയില്‍പ്പെട്ട 0.0852 ഹെക്ടര്‍ ഭൂമിയില്‍ നടത്തിയ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠന വിവരങ്ങള്‍ മൂല്യ നിര്‍ണയം നടത്തി വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാനന്തവാടി സബ് കളക്ടര്‍ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളമുണ്ട സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ.) ഓഫീസ്, തരിയോട് ഗ്രാമപഞ്ചായത്ത്, കാവുമന്ദം വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി. റിസര്‍ച്ച് ആന്റ് ഡാം സേഫ്റ്റി തരിയോട് ഡിവിഷന്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
കാരാപ്പുഴ ജലസേചന പദ്ധതിക്കുവേണ്ടി എല്‍.എ.ആര്‍.ആര്‍. ആക്ട് പ്രകാരം ഏറ്റെടുക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ തോമാട്ടുചാല്‍ വില്ലേജില്‍ സര്‍വെ നമ്പര്‍ 606/1എ, 606/1എ1, 82/4ബി, 83 എന്നിവയില്‍പ്പെട്ട 0.0400 ഹെക്ടര്‍ ഭൂമിയില്‍ നടത്തിയ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠന വിവരങ്ങള്‍ മൂല്യ നിര്‍ണയം നടത്തി വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാനന്തവാടി സബ് കളക്ടര്‍ ഓഫീസ്, ബത്തേരി താലൂക്ക് ഓഫീസ്, കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ ഓഫീസ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്, തോമാട്ടുചാല്‍ വില്ലേജ് ഓഫീസ്, വെള്ളമുണ്ട ബി.എസ്.ഐ.പി. എന്നിവിടങ്ങളില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *