. വരച്ചാര്‍ത്ത് പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രതിഭകളെ ആദരിക്കും
.
കല്‍പ്പറ്റ : കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവന്‍ജ്യോതി സാമൂഹ്യവികസന സംഘടന നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബശ്രീ, ഖാദിബോര്‍ഡ് , എന്‍ഊര് എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തുന്ന വരച്ചാര്‍ത്ത് പ്രദര്‍ശനവിപണന മേളയുടെ ഔപചാരികമായ ഉത്ഘാടനം ഇന്ന് (ചൊവ്വാഴ്ച) നടക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം ഇന്നലെ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. നബാര്‍ഡിന്റെ പ്രൊഡ്യൂസര്‍ കമ്പനി ഉത്പന്നങ്ങള്‍, എന്‍ ഊര്, കുടുംബശ്രീ, ഖാദിബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍, മ്യൂറല്‍ പെയ്ന്റിംഗുകള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. മുപ്പതിലധികം സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിക്കും. മികച്ച പ്രതിഭകളെ ജില്ലാകലക്ടര്‍ ഡോ. അദീല അബ്ദുള്ള ആദരിക്കും. സബ്കലക്ടര്‍ വികല്‍പ് ഭരദ്വാജ് പുരസ്‌കാര സമര്‍പ്പണവും കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത ആദ്യവില്‍പനയും നടത്തും. നബാര്‍ഡ് ഡി.ഡി.എം. ജിഷ വടക്കുംപറമ്പില്‍ ആമുഖപ്രഭാഷണം നടത്തും. ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും. സെന്റ് അല്‍ഫോന്‍സ് പാരമ്പര്യ ചുമര്‍ ചിത്രകലാ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം സിനിമാതാരം അബിനാ സേവ്യര്‍ നിര്‍വ്വഹിക്കും. മ്യൂറല്‍ പെയ്ന്റിംഗ് രംഗത്തെ മികച്ച കലാകരന്മാരായ കുഞ്ഞന്‍ മണാശ്ശേരി, നവീന്‍കുമാര്‍ കൊയിലാണ്ടി എന്നിവരുള്‍പ്പെടെ 27 വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബി.ആനന്ദ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍മാനേജര്‍ സുരേഷ് കുമാര്‍, ഖാദി വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ സി.സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.





Leave a Reply