May 19, 2024

തല്‍സമയ മ്യൂറല്‍ പെയ്ന്റിംഗ് കാണികള്‍ക്ക് വിസ്മയമായി: വയനാടിന്റെ കലാലോകത്ത് പുതിയ ചുവടുവെയ്പ്പ്

0
Img 20200224 Wa0259.jpg
കല്‍പ്പറ്റ : ഒരേ സമയം മുപ്പതോളം സ്ത്രീകള്‍ വിവിധ പ്രതലങ്ങളില്‍ മ്യൂറല്‍ പെയ്ന്റിംഗ് നടത്തി വിസ്മയം തീര്‍ത്തത് കാണിക്കള്‍ക്ക് കൗതുകമായി. നബാര്‍ഡിന്റെ സഹായത്തോടുകൂടി ജീവന്‍ജ്യോതി സാമൂഹ്യവികസന സംഘടന കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടത്തുന്ന വരച്ചാര്‍ത്ത് മ്യൂറല്‍ പെയ്ന്റിംഗ് പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചാണ് തിങ്കളാഴ്ച രാവിലെ മുതല്‍ തത്സമയ മ്യൂറല്‍ പെയ്ന്റിംഗ് നടത്തിയത്. നബാര്‍ഡിന്റെ സഹായത്തോടെ ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പതിലധികം സ്ത്രീകളും പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന അമ്പതോളം സ്ത്രീകളുമാണ് തത്സമയ മ്യൂറല്‍ പെയന്റിംഗില്‍ പങ്കെടുത്തത്. ക്യാന്‍വാസ് , മണ്‍ചട്ടി, മുള, തുണി, സാരി, ചുരിദാര്‍ എന്നിവയിലാണ് മ്യൂറല്‍ പെയ്ന്റിംഗ് ഒരുക്കിയത്. കേരളീയ കലാരൂപങ്ങള്‍ മുതല്‍ ദേവീദേവന്മാര്‍, കേരള സംസ്‌ക്കാരം, ചരിത്രം, ജീവിതശൈലി, പ്രകൃതി, ജീവജാലങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് മ്യൂറല്‍ പെയ്ന്റിംഗില്‍ പ്രതിഫലിച്ചത്. കേരളത്തിലെ പ്രാചീന കലകളിലൊന്നായിരുന്ന മ്യൂറല്‍ പെയ്ന്റിംഗിനെ തിരിച്ചുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകരായ ജീവന്‍ജ്യോതി പ്രസിഡന്റ് വി.എ.അഗസ്തി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം. പത്രോസ് എന്നിവര്‍ പറഞ്ഞു. ഈ മാസം 27വരെയാണ് പ്രദര്‍ശന വിപണന മേള. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *