June 14, 2026

സോഷ്യലിസ്റ്റ് സമാഗമം: സോഷ്യലിസ്റ്റ് വിചാർ ഭാരത യാത്രയുടെ കേരളത്തിലെ ആദ്യ സ്വീകരണ കേന്ദ്രം വെള്ളമുണ്ടയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
.
ജനുവരി 30 – മാർച്ച് 23 വരെ. നടക്കുന്ന സോഷ്യലിസ്റ്റുകളുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള ഭാരത പര്യടനം നാളെ വെള്ളമുണ്ടയിൽ.
കർണാടകയിലെ പര്യടനം പൂർത്തിയാക്കി 
യാത്ര ഫെബ്രുവരി 26 ന് കേരളത്തിലേക്ക് 
പ്രവേശിക്കുന്നു.
കേരളത്തിലെ ആദ്യ സ്വീകരണം 
വയനാട്ടിലെ വെള്ളമുണ്ടയിൽ..
2020 ഫെബ്രു. 26 ബുധൻ രാവിലെ 10
മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ 
പ്രമുഖർ സംബന്ധിക്കും.
മഹാത്മ ഗാന്ധി യു ടെ 150 ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്
 'സോഷ്യലിസ്റ്റ്  സമാഗമം' എടുത്ത തീരുമാനപ്രകാരം  ഇന്ത്യ ഇന്ന് 
നേരിടുന്ന പ്രശ്നങ്ങളും, വർഗ്ഗീയവത്ക്കരണവും, സോഷ്യലിസ്റ്റ് ഐക്യത്തിനും വേണ്ടി 
നടത്തുന്ന പ്രസ്തുത  യാത്ര കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും.
ഡോ.സുനിലം(മധ്യപ്രദേശ് മുൻ എം എൽ എ), അരുൺ കുമാർ ശ്രീവാസ്‌തവ, ഡോ.ഗോകുൽ ദേവ് ,ജുനൈദ് കൈപ്പാണി എന്നിവർ പ്രസംഗിക്കും.
വെള്ളമുണ്ടയിലെ സ്വീകരണ 
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ സി.കെ.ഉമ്മർ കൺവീനർ പി.എം.ഷബീറലി എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *