August 13, 2026

സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയ്ക്ക് സ്വീകരണം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:  സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്രയ്ക്ക് ബുധനാഴ്ച രാവിലെ 10-ന് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കും. യാത്രയുടെ കേരളത്തിലെ ആദ്യത്തെ സ്വീകരണമാണ് വെള്ളമുണ്ടയില്‍.  പൗരത്വ നിയമഭേദഗതിക്കെതിരേയും വര്‍ഗീയവത്കരണത്തിനെതിരേയും ജനുവരി 30-നാണ് സോഷ്യലിസ്റ്റ് വിചാര്‍ ഭാരത യാത്ര തുടങ്ങിയത്.  മഹാത്മഗാന്ധിയു ടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 'സോഷ്യലിസ്റ്റ്  സമാഗമം' എടുത്ത തീരുമാനപ്രകാരമാണ് യാത്ര സംഘടിപ്പിക്കുന്നത്. സോഷ്യലിസ്റ്റ് ഐക്യവും യാത്രയുടെ ലക്ഷ്യമാണ്. കര്‍ണാടകയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്ര ബുധനാഴ്ച കേരളത്തില്‍ എത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. മധ്യപ്രദേശ് മുന്‍ എം.എല്‍.എ. ഡോ. സുനിലം,  അരുണ്‍ കുമാര്‍ ശ്രീവാസ്തവ, ഡോ. എ. ഗോകുല്‍ ദേവ്, ജുനൈദ് കൈപ്പാണി എന്നിവര്‍ വെള്ളമുണ്ടയിലെ സ്വീകരണയോഗത്തില്‍ സംസാരിക്കും.  യാത്ര മാര്‍ച്ച് 23-ന്  സമാപിക്കും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *