May 9, 2026

പരിസ്ഥിതി സംരക്ഷിച്ച് ഖനനത്തിനു അനുമതി നല്‍കണം:പിബിസിഎ

0
pbca.jpg
By ന്യൂസ് വയനാട് ബ്യൂറോ


മേപ്പാടി:പരിസ്ഥിതി സംരക്ഷിച്ച് കരിങ്കല്‍ ഖനനത്തിനു അനുമതി നല്‍കണമെന്നു ജി. വിജയന്‍ നഗറില്‍ നടന്ന പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍(പിബിസിഎ) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നദികളില്‍നിന്നു മണല്‍ ശേഖരിച്ചു ന്യായവിലയ്ക്കു വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സംസ്ഥാന ട്രഷറര്‍ എം.എസ്. ഷാജി കോട്ടയം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാജീവ്  റിപ്പോര്‍ട്ടും ട്രഷറര്‍ ഡി. ഷാജി വരവുചെലവു കണക്കും അവതരിപ്പിച്ചു. സംഘടന, സംഘാടനം എന്ന വിഷയത്തില്‍ ആര്‍ഷഭാരത് ജനറല്‍ സെക്രട്ടറി എം. അഗസ്റ്റിന്‍ പ്രഭാഷണം നടത്തി. അലോഷ്യസ് സേവല്‍ വിവേര സ്വാഗതം പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *