May 6, 2024

രാജ്യത്തിന് തീ കൊളുത്താൻ അനുവദിക്കരുത്: സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ

0

സ്റ്റേറ്റിന്റെ അനുവാദവും സഹായങ്ങളുമില്ലാതെ ഒരു വർഗ്ഗീയ കലാപത്തിനും  ഒരു മണിക്കൂറിലേറെ തുടരാൻ ഇന്ത്യൻ അവസ്ഥയിൽ സാധിക്കില്ല. 
ഡൽഹിയിൽ നടക്കുന്നത് സി.എ.എ യെ എതിർക്കുന്നവരും സി.എ.എയെ അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷമല്ല, ഹിന്ദു തീവ്രവാദികൾ മുസ്ലീങ്ങളെ അതിക്രൂരമായി ആക്രമിക്കുന്നതാണ്. അങ്ങനെ പറയാനും എഴുതാനും മാധ്യമങ്ങൾ തയാറാവണം. ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളെ ആക്രമിക്കാനുള്ള ഒരു അവസരവും ഹിന്ദുതീവ്രവാദികൾ പാഴാക്കില്ല. കത്തുന്ന ഡൽഹിയിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ വംശഹത്യാക്കാലത്തെ ഗുജറാത്തിനെ ഓർമിപ്പിക്കുന്നു. ദണ്ഡുകളും വാളുകളും തോക്കുകളും ബോംബുകളും കൊണ്ട്
ഹിന്ദുരാജ്യത്തിന്റെ അതിരുകൾ വരയ്ക്കുകയാണവർ എന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. പത്തോളം പേരുടെ ജീവനെടുത്തും ഗുരുതരവും അല്ലാത്തതുമായി നിരവധി പേരെ പരിക്കേൽപ്പിച്ച് ഭീഷണമായ തോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വംശീയ കലാപം വെളിവാക്കുന്നത് കോടികളൊഴുക്കിക്കൊഴുപ്പിക്കുന്ന വിരുന്നു സൽക്കാരങ്ങൾ കൊണ്ട് മറച്ച് വെക്കാവുന്നതല്ല മത വൈരം എന്നാണ്. മത-ഇതരമായ ഒരു ജനാധിപത്യ സംവിധാനത്തിന് മാത്രമെ നമ്മുടെ നാടിനെ മുന്നോട്ട് നയിക്കാൻ സാധിക്കൂ എന്നും പത്രക്കുറിപ്പിൽ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *