August 12, 2026

മ്യൂറല്‍ പെയ്ന്റിംഗ് കരിക്കുലത്തിന്റെ ഭാഗമാക്കണം – ഡോ. ജോസഫ് മാര്‍ തോമസ്

0
IMG-20200225-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : മ്യൂറല്‍ പെയ്ന്റിംഗ് സ്‌കൂളുകളിലും കോളേജുകളിലും പാഠ്യവിഷയമാക്കണമെന്ന് ബത്തേര രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ ജീവന്‍ജ്യോതിയുടെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹാത്തോടെ നടത്തുന്ന വരച്ചാര്‍ത്ത് പ്രദര്‍ശനവിപണന മേളയുടെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത സംസ്‌കൃതിക്ക് കേരളത്തില്‍ നിന്ന് ഊര്‍ജ്ജം നല്‍കാന്‍ മ്യൂറല്‍ പെയ്ന്റിംഗുകള്‍ക്ക് കഴിയുമെന്നും ഇത് കരിക്കുലത്തിന്റെ ഭാഗമാക്കുകയും ചെയ്താല്‍ ഈ കലാമേഖലയ്ക്ക് വലിയ വളര്‍ച്ചയ്ക്കിടയാക്കുമെന്ന് ബിഷപ്പ് പറഞ്ഞു. മ്യൂറല്‍ പെയ്ന്റിംഗ് പഠിപ്പിക്കുന്നതിന് വയനാട്ടില്‍ ഒരു മ്യൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര അനുഗ്രഹത്തിന്റെ വലിയ ഉദാഹരണങ്ങളാണ് കലാകാരന്മാരെന്നും കല പൂര്‍ണമാവുമ്പോഴാണ് ഈശ്വരഭക്തി പൂര്‍ണമാവുകയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മ്യൂറല്‍ പെയ്ന്റിംഗ് രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ജീവന്‍ജ്യോതി നടത്തുന്നതെന്ന് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. ചടങ്ങില്‍ ജീവന്‍ജ്യോതി പ്രസിഡന്റ് വി.എ.അഗസ്തി അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് പ്രോഡക്ട് ലോഞ്ചിംഗും, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത ആദ്യവില്‍പനയും നടത്തി. സിനിമാതാരം കുമാരി അബിന സേവ്യര്‍ സെന്റ് അല്‍ഫോന്‍സാ പാരമ്പര്യ ചുമര്‍ചിത്ര പഠനകേന്ദ്രത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. പ്രശസ്ത മ്യൂറല്‍ പെയ്ന്റര്‍ കുഞ്ഞന്‍ മണാശ്ശേരി, പാരമ്പര്യ ചിത്രകലയില്‍ ഇരുപത്തിയഞ്ച് വര്‍ഷം മികവ് തെളിയിച്ച നവീന്‍കുമാര്‍, സാമൂഹ്യസേവനരംഗത്ത് മികച്ച സേവനം നടത്തിയ സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, ആദിവാസി ക്ഷേമമനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജെയിംസ് തോമസ്, ആഷിഖ്, ഭവാനി, റിനി, ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പരിശീലകയും സംരംഭകയുമായ ജെസ്സി ജയ്‌മോന്‍,  തുടങ്ങിയ മുപ്പതോളം പ്രതിഭകളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കുടുംബശ്രീ എ.ഡി.എം.സി. മുരളി, എന്‍ ഊര് സി.ഇ.ഒ. ശ്യാംപ്രസാദ്, വേഗ്രീന്‍ പ്രൊഡ്യൂസര്‍ കമ്പനി സി.ഇ.ഒ. ജോസ് സെബാസ്റ്റ്യന്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സുരേഷ്‌കുമാര്‍, ഖാദിബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് മാനേജര്‍ ആയിഷ, ജീവന്‍ജ്യോതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.എം.പത്രോസ്, ഡയറക്ടര്‍ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
നബാര്‍ഡ്, കുടുംബശ്രീ, എന്‍ഊര്, ഖാദിബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെ കല്‍പ്പറ്റയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേള 27ന് സമാപിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *