September 5, 2026

തോൽപെട്ടി വൈൽഡ് ലൈഫിലെ കാട്ട് പോത്ത് വേട്ട :വനം വകുപ്പ് ഇരുട്ടിൽ തപ്പുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:തോൽപെട്ടി വൈൽഡ് ലൈഫിലെ കാട്ട് പോത്ത് വേട്ട വനം വകുപ്പ് ഇരുട്ടിൽ  തപ്പുന്നു .  ഒരാഴ്ച  മുൻപാണ് വയനാട് വന്യജീവി സങ്കേതത്തിലെ തെറ്ററോഡിന് സമീപം നായ് കെട്ടി പാലത്തിന് സമീപം ദാസന കട്ട സെക്ഷനിലാണ് സംഭവം റോഡിൽ നിന്ന് നൂറ് മീറ്റർ ദുരത്ത് വെച്ചാണ് വൻകാട്ട് പോത്തിനെ വെടിവെച്ച് കൊന്ന് കടത്തിയത് കഴിഞ്ഞ ഞാറാഴ്ച്ച പുലർച്ചയാണ് വെടിവെച്ച് കാട്ട് പോത്തിനെ കടത്തിയത് വേണ്ടത്ര വനം ജീവനക്കാർ ഇല്ലാത്തതാണ് വേട്ടക്കാർക്ക് ആശ്വാസം. എന്നാൽ മൃഗവേട്ട വന്യ ജീവി സങ്കേതത്തിൽ സ്ഥിരം പതിവ് ആകുകയാണ്. മുൻ വർഷം തന്നെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് കാട്ടിറച്ചി തോക്ക് മറ്റായുധങ്ങളും പ്രതികളടക്കം പിടികൂടിയിട്ടും വനം, ഉദ്യോഗസ്ഥർക്ക് ഒരു കൂസലുമില്ലാത്ത ഭാവം നടിക്കുകയാണ്. ജില്ലയിലെ പല ഭാഗങ്ങളിലുമായി കാട്ടിറച്ചി വിൽപ്പനയുമായി ബന്ധപെട്ടും പ്രതികളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *