September 4, 2026

പി ശങ്കരന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജനപ്രതിനിധിയെന്ന നിലയില്‍ സാധാരണക്കാരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ജീവിത പുരോഗതിക്കായി യത്‌നിച്ച നേതാവായിരുന്നു പി ശങ്കരനെന്ന് രാഹുല്‍ഗാന്ധി എം പി അനുസ്മരിച്ചു. കേരള രാഷ്ട്രീയത്തില്‍ തന്റെതായ ഇടം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം. ആരോഗ്യ, ടൂറിസം മന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഈ രണ്ട് മേഖലകളിലും തന്റേതായ രീതിയില്‍ പ്രശംസനീയമായ പ്രവര്‍ത്തങ്ങള്‍ കാഴ്ച വെച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തിപകരാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ടുസാധിച്ചുവെന്നും രാഹുല്‍ഗാന്ധി അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ലഭിച്ചുവെന്നും, കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും രാഹുല്‍ഗാന്ധി പി ശങ്കരന്റെ ഭാര്യ പ്രൊഫ. സുധക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *