June 14, 2026

ശുദ്ധജലവിതരണ ഫെഡറേഷൻ ഓഫ് വയനാട് എസ്. ജെ വി എഫ് ഡബ്ല്യു ഉദ്ഘാടനവും പൊതു സമ്മേളനവും നടത്തി.

0
IMG-20200227-WA0278.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശുദ്ധജലവിതരണ ഫെഡറേഷൻ ഓഫ് വയനാട് എസ്. ജെ വി എഫ് ഡബ്ല്യു
 ഉദ്ഘാടനവും പൊതു സമ്മേളനവും
 വയനാട് ജില്ലയിലെ ജലനിധി പദ്ധതികൾ ഉൾപ്പെടെയുള്ള ശുദ്ധജല വിതരണ പദ്ധതികളുടെ സംരക്ഷണവും ഏകീകരണവും ശാക്തീകരണവും ലക്ഷ്യമിട് ശുദ്ധജലവിതരണ ഫെഡറേഷൻ ഓഫ് വയനാട് എന്ന സംഘടന രൂപീകരിച്ചു വയനാട് ജില്ലയിലെ പനമരം എടവക നെൻമേനി പുൽപ്പള്ളി പൂതാടി കണിയാമ്പറ്റ വെള്ളമുണ്ട തവിഞ്ഞാൽ തൊണ്ടർനാട് കോട്ടത്തറ നൂൽപ്പുഴ തിരുനെല്ലി എന്നീ പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ പദ്ധതികളിലെ ഭാരവാഹികൾ പങ്കെടുത്ത പ്രഥമ പൊതുയോഗവും ഫെഡറേഷന്റെ  ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ പികെ അസ്മത് നിർവഹിച്ചു വയനാട് ജില്ലയിലെ ജലനിധി പദ്ധതികൾ നേരിടുന്ന പ്രയാസങ്ങൾ പ്രതിസന്ധികളും ഫെഡറേഷൻ രൂപീകരണത്തോടെ കൂടി ഒരു പരിധിവരെ പരിഹരിക്കാൻ കഴിയുമെന്നും ത്രിതല പഞ്ചായത്തു കളുടെയും സംസ്ഥാന സർക്കാരിനെയും ജലനിധി ഏജൻസിയുടെയും മതിയായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ജില്ലയിലെ നാൽപ്പത്തിഅയ്യായിരത്തോളം വരുന്ന ഗുണഭോക്താക്കളെ ശുദ്ധമായ കുടിവെള്ള പര്യാപ്തത യിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും ഇതിനായി ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജോസ് വെമ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ കരിപ്പാ യിൽ,  ട്രഷറർ വിനോദ് തോട്ടത്തിൽ,  ബിജു നെന്മേനി ശ്രീദേവി,  രാമകൃഷ്ണൻ പുൽപ്പള്ളി,  ബിന്ദു ജയൻ  എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *