May 9, 2026

ജില്ലാ പോലീസ് കായിക മേള സമാപിച്ചു.

0
IMG-20200227-WA0296.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ ജില്ലാ പോലീസ് കായിക മേള സമാപിച്ചു…..
സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ ഐപിഎസ് നിർവ്വഹിച്ചു……
വയനാട് ജില്ലാ പോലീസ് കായിക മേള മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ  വിജയകരമായി പൂർത്തിയായി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള  കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സ്ല്യട്ട് സീകരിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു.  കൽപ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബ്, മാനന്തവാടി ഡിവൈഎസ്പി ചന്ദ്രൻ, പദം സിംഗ് ഐപിഎസ് , വിവിധ ഐപിമാർ, മറ്റ് ഉദ്യോഗസ്ഥന്മാർ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ടും കായികമേള ശ്രദ്ധേയമായി. ടീം വിഭാഗത്തിൽ ഡിഎച്ച്ക്യൂ വയനാട് ജേതാക്കളായി. കൽപ്പറ്റ സബ് ഡിവിഷൻ രണ്ടാം സ്ഥാനവും, മാനന്തവാടി സബ് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. ജനറൽ വിഭാഗത്തിൽ ഡിഎച്ച്ക്യൂവിലെ നിയാദ്, ഷഫീർ, പ്രസാദ് എന്നിവരും, വനിതാ വിഭാഗത്തിൽ സ്പെഷ്യൽ യൂണിറ്റിൽ നിന്നുള്ള ജംഷീറ, മാസ്റ്റേർസ് വിഭാഗത്തിൽ മാനന്തവാടി ഇൻസ്പെക്ടർ അബ്ദുൾ കരീം എന്നിവർ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പോലീസ് മേധാവി നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *