June 13, 2026

ഡല്‍ഹി കലാപം: കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
IMG-20200227-WA0405.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഗുജറാത്ത് മോഡല്‍ വര്‍ഗീയ കലാപം നടത്തി മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാനും, ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള സംഘപരിവാര്‍ ശക്തികളുടെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളിലും പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ പി സി സി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. കലാപകാരികളെ തുറുങ്കലടക്കേണ്ടവര്‍ തന്നെ അവര്‍ക്ക് ഒത്താശ ചെയ്യുകയും, പൊലീസ് സംവിധാനം നോക്കുകുത്തിയായി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, കെ കെ മുത്തലിബ്, സാലി റാട്ടക്കൊല്ലി, എസ് മണി, പി കെ സുരേഷ്, വി നൗഷാദ്, എം പി മജീദ്, പി വിനോദ്കുമാര്‍, അഗസ്റ്റിന്‍, പി സുനീര്‍, കെ മഹേഷ്, പി ശശിധരന്‍മാസ്റ്റര്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സന്തോഷ്, പി അജ്മല്‍, കെ അജിത, ആയിഷ പള്ളിയാല്‍, പി ആര്‍ ബിന്ദു, ജല്‍ത്രൂദ് ചാക്കോ, ഡിന്‍റോജോസ്, കാരാടന്‍ സലീം, ഷാഫി പുല്‍പ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *