May 3, 2024

കണിയാമ്പറ്റ 220 കെ.വി. സബ് സ്റ്റേഷൻ്റെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സബ് സ്റ്റേഷനും സമീപത്തുള്ള പുൽകാടിനും തീ പിടിച്ചു

0
Img 20200227 Wa0414.jpg
കണിയാമ്പറ്റ 220 കെ.വി. സബ് സ്റ്റേഷൻ്റെ രണ്ട് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സബ് സ്റ്റേഷനും സമീപത്തുള്ള പുൽകാടിനും തീ പിടിച്ചു.കൽപ്പറ്റ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ  കെ. എം. ജോമിയുടെ നേത്യത്വത്തിൽ, സീനിയർ ഫയർ ഓഫീസർ . ഐ. ജോസഫ്, ഫയർ ഓഫീസർ മാരായ വിശാൽ അഗസ്റ്റിൻ, സുനി ജോർജ്ജ് , എം. പി. സജീവ്, കെ. എസ്. ശ്രീജിത്ത്, ടി. നജീബ്, ഇ.എ. ചന്തു, കെ. ശിവദാസൻ, കെ. ജി. ഗോവിന്ദൻ കുട്ടി എന്നിവരടങ്ങിയവരാണ് ഫയർ ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു. 
     കെ.എസ്.ഇ.ബി. അസി.എക്സിക്കുട്ടീവ് എഞ്ചിനിയർമാരായ . ടി. ഉഷ, . മനോജ് കെ. എസ്. , അസി.എൻഞ്ചിനിയർ വിവിൽ സി. ചാക്കോ, കെ.ജി.മനോജ് തുടങ്ങിയ വരും തീയണക്കുന്നതിന് നേതൃത്വം നൽകി. കാര്യക്ഷമമായി പ്രവർത്തിച്ച രണ്ട് യൂണിറ്റ് അഗ്നിശമന പ്രവർത്തകരെ കെ.എസ്. ഇ .ബി. അഭിനന്ദിച്ചു '
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *