May 14, 2024

ഹയർ സെക്കൻഡറി സ്കൂളുകളിലെ പരിശോധന ചെറുക്കും; എച്ച്എസ്എസ്ടിഎ

0

മാനന്തവാടി ∙ ഹയർ സെക്കൻഡറി ഓഫിസുകളിൽ ഒരു തരത്തിലും ചുമതലയില്ലാത്തവർ
അനധികൃതമായി നടത്തുന്ന പരിശോധനകളും നടപടികളും അനുവദിക്കില്ലെന്ന് ഹയർ
സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. പൊതു
വിദ്യാഭ്യാസ ഏകീകരണത്തിനുള്ള ഖാദർ കമ്മിറ്റി നിർദ്ദേശങ്ങൾ
നടപ്പാക്കുന്നത് കോടതി തടഞ്ഞ സാഹചര്യത്തിൽ ഹയർ സെക്കൻഡറി മേഖലയുടെ
നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തെ ഏതു വിധേനയും ചെറുക്കും. റീജനൽ
ഡപ്യൂട്ടി ഡയറക്ടറാണ് ഹയർ സെക്കൻഡറിയുടെ ചുമതലക്കാരൻ എന്നിരിക്കെ ജില്ലാ
വിദ്യാഭ്യാസ ഉപ ഡയറക്ടർ പരിശോധനക്കായി എത്തുന്നത് വിരോധാഭാസമാണ്.

ഹയർ സെക്കൻഡറി മേഖലയിലുള്ള പരീക്ഷാ പരിശോധനകളും മറ്റും ഈ മേഖലയിലുള്ളവരെ
ഉപയോഗിച്ചു മാത്രമെ നടത്താവൂ എന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ
പ്രസിഡന്റ് ടി.ജി. സജി അധ്യക്ഷത വഹിച്ചു. കെ.വി. ചന്ദ്രൻ, എൻ.പി. മാത്യൂ,
പി.കെ. വാസു, ജോസ് മാത്യു, പി.ടി. ജോസ്, നവീൻ പോൾ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *