August 15, 2026

ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.

0
IMG-20200228-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വാഹനത്തിന്‍റെ വിതരണോദ്ഘാടനം എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 13 ഭിന്നശേഷിക്കാര്‍ക്കാണ് പദ്ധതി പ്രകാരം വാഹനം ലഭിച്ചത്. ഇ-ടെണ്ടര്‍ പ്രകാരം 70000 രൂപയ്ക്കാണ് നഗരസഭ വാഹനം വാങ്ങിയത്. രജിസ്ട്രേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചാണ് ഗുണഭോക്താക്കള്‍ക്ക് വാഹനം കൈമാറിയത്. 
കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഡി. രാജന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍. രാധാകൃഷ്ണന്‍, അഡ്വ. ടി.ജെ. ഐസക്ക്, ബിന്ദു ജോസ്, ഉമൈബ മൊയ്തീന്‍കുട്ടി, കെ. അജിത, കൗണ്‍സിലര്‍മാരായ വി. ഹാരിസ്, പി.പി. ആലി, കെ.ടി. ബാബു, എ.പി ഹമീദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *