May 3, 2024

പൂര്‍ത്തീകരിച്ചത് 13596 വീടുകള്‍ : ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് ഗുണഭോക്താക്കള്‍ ഒത്തുചേരും

0

     ലൈഫ് പദ്ധതിയുടെ ഭാഗമായി വയനാട്ജില്ലയില്‍ 13596 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്ച  നടക്കുന്നതിനോടൊപ്പം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വൈകീട്ട് 4 ന് ലൈഫ് കുടുംബസംഗമങ്ങള്‍ നടക്കും. 
     കല്‍പ്പറ്റ ബ്ലോക്കിലെ പൊഴുതന പഞ്ചായത്തില്‍ 480, കോട്ടത്തറ പഞ്ചായത്തില്‍ 521, മേപ്പാടി പഞ്ചായത്തില്‍ 688, മൂപ്പൈനാട് പഞ്ചായത്തില്‍ 224, മുട്ടില്‍ പഞ്ചായത്തില്‍ 552, വെങ്ങപ്പള്ളി പഞ്ചായത്തില്‍ 366, വൈത്തിരി പഞ്ചായത്തില്‍ 203, തരിയോട് പഞ്ചായത്തില്‍ 224, പടിഞ്ഞാറത്തറ പഞ്ചായത്തില്‍ 496 എന്നിങ്ങനെ ബ്ലോക്കില്‍ 3754 വീടുകള്‍ പൂര്‍ത്തിയായി.
     മാനന്തവാടി ബ്ലോക്കിലെ എടവക പഞ്ചായത്തില്‍ 535, തവിഞ്ഞാല്‍ പഞ്ചായത്തില്‍ 623, തിരുനെല്ലി പഞ്ചായത്തില്‍ 616, തൊണ്ടര്‍നാട് പഞ്ചായത്തില്‍ 516, വെള്ളമുണ്ട പഞ്ചായത്തില്‍ 415 എന്നിങ്ങനെ 2705 വീടുകള്‍ ബ്ലോക്കില്‍ പൂര്‍ത്തിയായി. പനമരം ബ്ലോക്കിലെ കണിയാമ്പറ്റ പഞ്ചായത്തില്‍ 460, പനമരം പഞ്ചായത്തില്‍ 532, പൂതാടി പഞ്ചായത്തില്‍ 887, പുല്‍പ്പള്ളി പഞ്ചായത്തില്‍ 341, മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ 283 എന്നിങ്ങനെ 2503 വീടുകള്‍ ബ്ലോക്കില്‍ പൂര്‍ത്തിയായി. 
     സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ അമ്പലവയല്‍ പഞ്ചായത്തില്‍ 325, മീനങ്ങാടി പഞ്ചായത്തില്‍ 515, നൂല്‍പ്പുഴ പഞ്ചായത്തില്‍ 381, നെന്‍മേനി പഞ്ചായത്തില്‍ 461 എന്നിങ്ങനെ ബ്ലോക്കില്‍ 1682 വീടുകളാണ് പൂര്‍ത്തിയായത്. കല്‍പ്പറ്റ നഗരസഭയില്‍ 673 വീടുകളും, മാനന്തവാടി നഗരസഭയില്‍ 947 വീടുകളും, ബത്തേരി നഗരസഭയില്‍ 758 വീടുകളും പൂര്‍ത്തിയായി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
   
കുടുംബസംഗമങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങള്‍.
മാനന്തവാടി നഗരസഭ     –     നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍
കല്‍പ്പറ്റ നഗരസഭ          –     നഗരസഭ ഹാള്‍
ബത്തേരി നഗരസഭ        –     നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്- ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
മീനങ്ങാടി ഗ്രാമപഞ്ചായത്ത്-    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് –     കല്ലൂര്‍ സാംസ്‌കാരിക നിലയം
നെന്‍മേനി ഗ്രാമപഞ്ചായത്ത് –    പാരിഷ് ഹാള്‍ നെന്‍മേനി
പനമരം ഗ്രാമപഞ്ചായത്ത്    –     ഗ്രാമപഞ്ചായത്ത് ഹാള്‍
പൂതാടി ഗ്രാമപഞ്ചായത്ത്    –     ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാള്‍
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്    – ഗ്രാമപഞ്ചായത്ത് ഹാള്‍
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്    –    ഗ്രാമപഞ്ചായത്ത് ഹാള്‍
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്  –  ഗ്രാമപഞ്ചായത്ത് ഹാള്‍
എടവക ഗ്രാമപഞ്ചായത്ത്        –    ഗ്രാമപഞ്ചായത്ത് ഹാള്‍
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്    –   ഗ്രാമപഞ്ചായത്ത് ഹാള്‍
തിരുനെല്ലി ഗ്രാമപഞ്ചായത്ത്    –      ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്    –    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്   –    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ 
കോട്ടത്തറ ഗ്രാമപഞ്ചായത്ത്     –    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
മേപ്പാടി ഗ്രാമപഞ്ചായത്ത്         –   മേപ്പാടി  പബ്ലിക് ലൈബ്രറി
മുട്ടില്‍ ഗ്രാമപഞ്ചായത്ത്           –   ഗ്രാമപഞ്ചായത്ത് ഹാള്‍
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്     –   ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്  –   ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
പൊഴുതന ഗ്രാമപഞ്ചായത്ത്      –    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
വൈത്തിരി ഗ്രാമപഞ്ചായത്ത്      –   ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
തരിയോട് ഗ്രാമപഞ്ചായത്ത്       –    ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്   – ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *