May 3, 2024

സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് പ്രവാസികൂട്ടായ്മകളുടെ കൈത്താങ്ങ്:ആദ്യഫണ്ട് സ്വീകരിക്കല്‍ ഞായറാഴ്ച

0
 .
മാനന്തവാടി; തികച്ചും  സൗജന്യമായി കിഡ്‌നി രോഗികളെ ഡയാലിസിസന് വിധേയമാക്കുന്ന വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് സെന്ററിന് പ്രവാസികൂട്ടായ്മങ്ങളുടെ സ്ഥിരം കൈത്താങ്ങ് പദ്ധതിക്ക് തുടക്കമാവുന്നു..കെ.എം.സി.സി യുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് പ്രതിമാസം മൂന്ന് ലക്ഷം രൂപയെങ്കിലും സമാഹരിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.ആദ്യതുക സ്വീകരിക്കലും സംസ്ഥാനത്ത് തന്നെ മാതൃകയായിമാറിയ ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിക്ക് നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്ത്  സാരഥികളെ  ആദരിക്കല്‍ ചടങ്ങും മാര്‍ച്ച് 1 ന് വൈകുന്നേരം നാല് മണിക്ക് ഡയാലിസിസ്‌ കേന്ദ്രത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.8 മാസം മുമ്പ് പ്രവാസി വ്യവസായിയും അല്‍കരാമ ഫൗണഅടെഷന്‍ ചെയര്‍മാനുമായ കുനിങ്ങാരത്ത് നാസര്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയ കേന്ദ്രത്തില്‍ നിലവില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 32 രോഗികളാണ  ഡയാലിസിസിനായി എത്തുന്നത്.ഇതിന് പുറമെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂളും സൗജന്യമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 33 കുട്ടികളാണ് ഇവിടെയുള്ളത്. 10 ജീവനക്കാരും ജോലിക്കായുണ്ട്.സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഏഴുലക്ഷത്തോളം രൂപയാണ് പ്രതിമാസം ചിലവ് വരുന്നത്.നാട്ടുകാരില്‍ നിന്നും സമാഹരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്.വാര്‍ത്താ സമ്മേളനത്തില്‍ കെ.എം.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കെ .സി. അസീസ്,അല്‍കരാമ സെന്റര്‍ ഭാരവാഹികളായ കൈപ്പാണി ഇബ്രാഹിം,എം സി ഇബ്രാഹിം,മംഗലശ്ശേരി നാരായണന്‍,സ്റ്റാന്‍ലി പി പി,എ കെ ഇബ്രാഹിം   എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *