August 13, 2026

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ ബോധവല്‍കരണ ക്യാമ്പ് നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ സമഗ്ര ബോധവല്‍ക്കരണ ക്യാമ്പ് രജിസ്‌ട്രേഷന്‍ പ്രോഗ്രാമിന്റെ സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഉദ്ഘാടനം ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുളള വയനാട്ടിലെ ആദ്യ യു.ജി.സി നെറ്റ് ഹോള്‍ഡര്‍ പി.എ. വിശാഖ്  ഉദ്ഘാടനം നിര്‍വഹിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. സുരേഷ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ ടി.അബ്ദുള്‍ റഷീദ്, കെ.റംല, കെ.ആലിക്കോയ, എം.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്യാമ്പ് രജിസ്‌ട്രേഷനും തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പരിപാടിയും നടന്നു. കാട്ടുനായ്ക്ക വിഭാഗത്തിലെ കലാകാരികളുടെ കലാപരിപാടികളും അരങ്ങേറി. എ.കെ.മുജീബ്, എ.എസ് രേഖ, എന്‍.കെ. താര,കെ.ആര്‍.പ്രസില്‍രാജ്, വി.എസ്.സഞ്ചയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news