പുത്തുമലയിലെ പ്രളയദുരിതബാധിതര്‍ പതാക കൈമാറി :യൂത്ത് ലീഗ് പ്രതിഷേധ ജാഥക്ക് തുടക്കം
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്‍റെ ജനാധിപത്യ ധ്വംസനത്തിനും, കേരള സര്‍ക്കാറിന്‍റെ ജനവിരുദ്ധതക്കും, വാഗ്ദാന ലംഘന ത്തിനെതിരെയും, കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധ വാഹന ജാഥ പുത്തുമല പ്രളയ ബാധിതരില്‍ നിന്ന് ക്യാപ്റ്റന്‍ സി.ടി ഹുനൈസ് പതാക ഏറ്റുവാങ്ങിക്കൊണ്ട് ആരംഭിച്ചു. ഇന്ത്യന്‍ ജനതയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിലും, കലാപങ്ങള്‍ പോലീസ് സംരക്ഷണത്തില്‍ നടക്കുന്നതിനും സഹായം ചെയ്ത് രണ്ടാം മോദി സര്‍ക്കാറും, അധികാരത്തിലേറി നാലു വര്‍ഷം തികയാറായിട്ടും വയനാടന്‍ ജനതയോട് ചെയ്ത യാതൊരു പദ്ധതികളും നടപ്പാക്കാതെയും, പ്രളയത്തില്‍ എല്ലാം നഷ്ട്ടപ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായിട്ടും ഭൂമി ഏറ്റെടുക്കാന്‍ പോലും സാധിക്കാത്ത ഇടതു സര്‍ക്കാറം, ഇതിനായി വേണ്ടരീതിയി ഇടപെടലുകള്‍ നടത്താത്ത കല്‍പ്പറ്റ എ ം.എല്‍.എ യുടെ നിലപാടും ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് ജാഥയുടെ ആദ്യദിനം പര്യടനം അവസാനിപ്പിച്ചത്. പ്രളയ പുനരധിവാസം, യുദ്ധകാലാടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ്, ജോയിന്‍റ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഭൂമികള്‍ക്ക് നടപടികള്‍ വേഗത്തിലാക്കി രേഖ, തോട്ടം തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധനവ്, ഭവന രഹിതര്‍ക്ക് ഫ്ളാറ്റ്, ചുരം ബദല്‍ പാത, മേപ്പാടി, പടിഞ്ഞാറത്തറ കുടിവെള്ള പദ്ധതികള്‍, തകര്‍ന്നടിഞ്ഞ റോഡുകളുടെ ഇഴഞ്ഞ് നീങ്ങുന്ന പണികള്‍, വന്യമൃഗ ശല്യം, തുടങ്ങിയ കാര്യങ്ങളിലെല്ലാം, സര്‍ക്കാറും, എം.എല്‍.എയും കാണിക്കുന്ന തികഞ്ഞ അലമ്പാവത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് ജാഥ നടത്തുന്നത്. ജാഥയുടെ ഉദ്ഘാടനത്തിന് ശേഷം ചൂരല്‍മലയില്‍ നടന്ന പൊതുയോഗം ജില്ലാ ലീഗ് സെക്രട്ടറി യഹിയാഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റന്‍ സി ശിഹാബ്, ഡയറക്ടര്‍ സി.കെ.അബ്ദുള്‍ ഗഫൂര്‍, കോ-ഓഡിനേറ്റര്‍മാരായ എ.കെ സൈതലവി, ലുഖ്മാനുല്‍ ഹക്കീം വി പി സി, അസീസ് അമ്പിലേരി, ലത്തീഫ് നെടുങ്കരണ, ഖാലിദ് ചെന്ദലോട്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എ പി മുസ്ഥഫ, ഷമീം പാറക്കണ്ടി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പി പി ഷൈജല്‍, സി ഹാരിസ്, ജൗഹര്‍ പുതിയാണ്ടി, സി.എച്ച് നൂരിഷ,സി എച്ച് ഫസല്‍, പി ലുഖ്മാന്‍, ബി നാസര്‍, കെ.മുഹമ്മദലി, കെ. ഹംസ, സി.കെ. അബ്ദുല്‍ ഗഫൂര്‍, അബു ത്വല്‍ഹത്, അബുബക്കര്‍, അലി, ഗഫൂര്‍, കെ നാസര്‍, കെ ഷൗക്കത്തലി എ ം.കെ, സഹീറുദ്ധീന്‍ പള്ളിമാല്‍, ഹഫീസലി എം.പി, എ.എം ഹംസ സംസാരിച്ചു.





Leave a Reply