August 12, 2026

വയനാട്ടിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ കാൽനടയായി ഷഹിൻ ബാഗ് സ്ക്വയറിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് ലീഗ് ഷഹീൻബാഗ് സ്ക്വയർ
പിന്തുണയുമായി വാളാട് ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ
കാൽനടയായി തിങ്കളാഴ്ച യാത്ര തിരിക്കും.
വാളാട് : മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കോഴിക്കോട് ഉയർത്തിയ ഷെഹിൻബാഗ് സ്ക്വയറിലേക്ക് പിന്തുണ അർപ്പിക്കാനായ് വാളാട് നിന്നും കാൽനടയായി വാളാട് ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ തിങ്കളാഴ്ച  (02-03-2020 ) യാത്ര തിരിക്കും.
വാളാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് നാസർ കരിയാടൻ ജാഥാ നായകനും,ജനറൽ സെക്രട്ടറി മോയിൻ കാസ്മി ഉപനായകനും,മുഹമ്മദ് അലി കുന്നോത്ത് കോർഡിനേറ്ററും,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ പടയൻ ഡയറക്ടറുമായുള്ള ജാഥ
രാവിലെ 7 മണിക്ക് വാളാട് നിന്നും സമസ്ത ജില്ലാ ട്രഷറർ ഇബ്രാഹിം ഫൈസി വാളാടിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിക്കും..
……………..ജാഥ നായകന് പതാക കൈമാറും.നിരവധി പ്രവർത്തകർ ജാഥയിൽ അണിനിരക്കും.
100 കിലോമീറ്ററിലധികം കാൽനടയായി ചെന്നാണ് ഷഹീൻ ബാഗ് സ്ക്വയറിൽ പിന്തുണ അർപ്പിക്കുന്നത്.
യാത്ര ഇതിനകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.പിന്തുണയും,ആശംസകളും നേർന്ന് നിവരധി നേതാക്കൾ രംഗത്തെത്തി.
യാത്രയ്ക്കുള്ള മുഴവൻ ഒരുക്കങ്ങളും,സജ്ജീകരണങ്ങളും ഒരുങ്ങികഴിഞ്ഞെന്ന് നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *