April 25, 2024

പി.വാസുവിനെ സി.പി.എം തിരിച്ചെടുത്തു: പഴയ പദവികളെല്ലാം നൽകിയേക്കും.

0
Img 20200229 214313.jpg
മാനന്തവാടി: 
 തവിഞ്ഞാൽ പഞ്ചായത്തിലെയും മാനന്തവാടി ഏരിയ കമ്മറ്റിയിലെയും മുതിർന്ന  സി.പി.എം. നേതാവ്  പി.വാസു വീണ്ടും  പാർട്ടിയിലേയ്ക്ക്.
  തലപ്പുഴ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്ട്രീയ വിവാദത്തിൽ 2018 ഡിസംബർ 10 മുതൽ  ബാങ്ക് പ്രസിഡണ്ടായിരുന്ന വാസുവിനെ പാർട്ടി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും താത്കാലികമായി മാറ്റി നിർത്തുകയും പാർട്ടി അന്വേഷണ കമ്മീഷനെ ഉപയോഗിച്ച് അന്വേഷണം നടത്തുകയും ചെയ്തു. ബാങ്കിലെ മുഴുവൻ രേഖകളും ,നിരവധി  പ്രദേശവാസികളുടെയും, പാർട്ടി മെമ്പർ മാരുടെയും മെഴികൾ രേഖപ്പെടുത്തി പരിശോധന നടത്തിയതിൽ ബാങ്ക്  പ്രസിഡന്റ് ആയ വാസുവിന്റെ ഭാഗത്തു നിന്നും ജീവനക്കാരന്റെ സാമ്പതിക ബാധ്യതകൾ മേൽ പാർട്ടി ഘടകങ്ങളെ അറിയിക്കുന്നതിൽ       ഒരു വീഴ്ച പറ്റി എന്നതല്ലാതെ മറ്റ് ഒരു തരത്തിലുള്ള വീഴ്ചകളും കണ്ടെത്താൻ സാധിച്ചിരുന്നില്ല….. തുടർന്ന്  ടി റിപ്പോർട്ടിന്റെ അടസ്ഥാനത്തിൽ നടന്ന ചർച്ചയിൽ മാനന്തവാടി ഏരിയാ കമ്മറ്റിയിലെ ചില വ്യക്തികളുടെ വ്യക്തമായ വിഭാഗിയതയുടെ ഭാഗമായി വാസുവിനെ പാർട്ടി മെമ്പർഷിപ്പിൽ നിന്നും താത്കാലികമായി മാറ്റിനിർത്തേണ്ട സാഹചര്യം ജില്ലാ കമ്മറ്റിക്കുണ്ടായി…. തുടർന്ന് ഈ തെറ്റായ തീരുമാനത്തിനെതിരെ വാസു സി.പി.എം. ജില്ലാ  കമ്മറ്റി, സംസ്ഥാന കമ്മറ്റി എന്നിവിടങ്ങളിൽ അപ്പീൽ സമർപ്പിക്കുകയും   അപ്പീൽ പരിശോധന നടത്തിയതിൽ   ചില വ്യക്തികളുടെ  വിഭാഗീയ  പ്രവർത്തനമാണ് പുറത്താക്കൽ  തീരുമാനത്തിന് കാരണമെന്ന്  പാർട്ടി മേൽ ഘടകങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കേന്ദ്ര കമ്മറ്റി അംഗങ്ങളായ എളമരം കരീം ,  പി.കെ. ശ്രീമതി ടീച്ചർ  എന്നിവർ നേരിട്ട് വന്ന് വസ്തുതകൾ വിശദമായി പരിശോധിക്കുകയും സംസ്ഥാന കമ്മറ്റിയുടെയും ജില്ലാകമ്മറ്റിയുടെയും  പൂർണ്ണമായ പിൻന്തുണയോടെ വാസുവിന് പാർട്ടിയിലെ സ്ഥാനങ്ങൾ  തിരിച്ചു നൽകാനും ' തീരുമാനമായത് ..   തീരുമാനം ഇന്ന് നടന്ന ഏരിയാ കമ്മറ്റിയിൽ പാർട്ടി മേൽ ഘടകം  റിപ്പോർട്ട് ചെയ്തു .വരും ദിവസങ്ങളിൽ ലോക്കൽ കമ്മറ്റികളിലും ബ്രാഞ്ച് കമ്മറ്റികളിലും വിശദികരിക്കാനാണ് സാധ്യത.
 2014  മുതൽ  ബാങ്ക് പ്രസിഡണ്ടായിരുന്ന പി.വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി  നഷ്ടത്തിലായിരുന്ന ബാങ്കിനെ  നല്ല രീതിയിൽ എത്തിക്കാൻ സാധിച്ചിട്ടുള്ളതും , തോട്ടം തൊഴിലാളികളെയും മറ്റും സംഘടിപ്പിച്ച് കോൺഗ്രസ്സ് ഭൂരിപക്ഷ  മേഖലയായ തവിഞ്ഞാലിൽ മൂന്ന് പതിറ്റാണ്ടുകളോളം അവരുടെ അവകാശങ്ങൾക്ക് വേണ്ടി സി.ഐ.ടി.യു. നേതൃത്വത്തിലൂടെയും, പാർട്ടി നേതൃത്വത്തിലും   പോരാട്ടം നടത്തുകയും  രണ്ട് തവണ തവിഞ്ഞാൽ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്റെ കൈയ്യിൽ എത്തിക്കാൻ  അമരക്കാരനായി പ്രവർത്തനം നടത്തുകയും ചെയ്തു എന്നൊക്കെയാണ് നിരീക്ഷണ സമിതിയുടെ വിലയിരുത്തൽ .
     എറെ വിവാദമായ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ ഭൂരിപക്ഷം നേടികൊടുക്കുവാൻ പാർട്ടി താത്കാലികമായി മാറി നിൽക്കാൻ ആവശ്യപ്പെട്ട കാലത്ത് പോലും പരോക്ഷമായി പ്രവർത്തിക്കുകയും തവിഞ്ഞാലിൽ മറ്റ് എതിർ രാഷ്ട്രിയക്കാർക്ക്  പോലും സ്വീകാര്യനാകുകയും, തവിഞ്ഞാലിൽ പാർട്ടി ശക്തിപ്പെടുത്താൻ  ഒരു ആയുസിന്റെ നല്ല കാലം മുഴുവൻ പാർട്ടിക്ക് വേണ്ടി  മാത്രം പ്രവർത്തിച്ച  നേതാവിനെതിരെ  ഈ ഒരു കുറ്റത്തിന് മാത്രം ഇത്തരം കടുത്ത നടപടിക്ക് വിധേയമാക്കിയാൽ അത് സമൂഹത്തിലും പാർട്ടിയിലും തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്ന്  പാർട്ടി മനസിലാക്കുകയും ,പാർട്ടി മെമ്പർമാർ അനുഭാവികൾ ,എസ്റ്റേറ്റ് തൊഴിലാളികൾ എന്നിവരുടെയെല്ലാം അഭിപ്രായങ്ങളും ,ആഗ്രഹങ്ങളും മനസിലാക്കിയതിന്റെയും , ഇത്രയെല്ലം പ്രശ്നങ്ങൾ ഉണ്ടായിട്ടും  പാർട്ടിയെ പൂർണ്ണ വിശ്വാസത്തിൽ കണ്ട് പാർട്ടിയോട് കൂടെ നിൽക്കുകയും ചെയ്തുവെന്നും നിരീക്ഷിച്ച് നേതാക്കൾ കണ്ടെത്തി.
 1985 മുതൽ സി.പി.എം.മാനന്തവാടി ഏരിയാ കമ്മറ്റി അംഗമായും പ്രവർത്തിച്ചു വരുന്നയാളാണ്  പി. വാസു .ഈ കാര്യങ്ങൾ പരിഗണിച്ചും,  വരുന്ന  പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് തവിഞ്ഞാലിൽ തലവേദനയാകാതിരിക്കാനാണ് ഇപ്പോൾ നടപടി എടുത്തെന്നും വിലയിരുത്തപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *