June 17, 2026

ചരക്ക് വാഹനങ്ങൾക്ക് ഇളവ്: ബാവലിയിൽ വാഹനങ്ങളുടെ നീണ്ടനിര

0
IMG-20200401-WA0235.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള കർണാടക അതിർത്തിയായ ബാവലി  ചെക്ക്  പോസ്റ്റിൽ ചരക്ക് വാഹനങ്ങളുടെ നീണ്ട നിര .  പുലർച്ചെ  മുതൽ ഉച്ചവരെ നിരവധി  വാഹനങ്ങളാണ് അതിർത്തിയിൽ നിർത്തിയിട്ടിയിരിക്കുന്നത്. ഹോർട്ടി കോർപ്പിന്റെ  പച്ചക്കറി ലോറിയടക്കം  നിരയിലുണ്ട്. ജില്ലാ പോലീസ് മേധാവി  ആർ.. ഇളങ്കോ , മാനന്തവാടി തഹസിൽദാർ എന്നിവർ  ഉച്ചയോടെ ഇവിടെയെത്തി കർണാടക അധികൃതരുമായി ചർച്ച നടത്തിയതിനാൽ മുഴുവൻ ഡ്രൈവർമാരുടെ മെഡിക്കൽ ചെക്കപ്പ് നടത്തി വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കർണാടക ആരോഗ്യ വകുപ്പധികൃതർ  ഡ്രൈവർമാരെ പരിശോധന നടത്തിയ ശേഷമാണ് മൈസൂരിലേക്ക് വിടുന്നത്. പുലർച്ചേ മൂന്ന് മണി മുതൽ  വന്ന വാഹനങ്ങളിലെ ഡ്രൈവർമാരും പരിശോധനക്ക് കാത്തിരിക്കുകയാണ്. 12 മണിയോടെയാണ്  വാഹനങ്ങളെ കടത്തിവിടാൻ തുടങ്ങിയത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *