June 17, 2026

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം : സന്നദ്ധ പ്രവര്‍ത്തകരെ പരിമിതപ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :

         ജില്ലയില്‍  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം പരിമതപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ സുതാര്യമായും പരാതി രഹിതമായും സേവന സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കി സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഈ ലിസ്റ്റില്‍ നിന്നാണ് ആവശ്യത്തിനുള്ള സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുക.  വാര്‍ഡ് തലത്തില്‍ രൂപീകൃതമായ ജാഗ്രതാ സമിതികള്‍ അതത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്ത്വത്തില്‍ പ്രവര്‍ത്തിക്കും. ആശ വര്‍ക്കര്‍മാര്‍ ,അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാര്‍ഡ് തലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണമില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വാര്‍ഡ് മെമ്പര്‍മാര്‍ക്ക് വളണ്ടിയര്‍മാരെ ചുമതലപ്പെടുത്താം. ജാഗ്രത സമിതികള്‍ നിശ്ചിത വാര്‍ഡുകളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സൂഷ്മതയും ശ്രദ്ധയും പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദേീല അബ്ദുള്ള അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *