കൊറോണക്കാലത്ത് ഏകപാത്ര ഓൺലൈൻ നാടകമത്സരത്തിൽ പങ്കാളിയാകാം.
സുഹൃത്ത്ക്കളെ "ലോകനാടക വാർത്തകൾ" എന്നൊരു വാട്സ് ആപ്പ് കൂട്ടായ് കേരളത്തിൽ ആദ്യമായി ഒരു ഓൺലൈൻ ഏകപാത്ര വീഡിയോ നാടക മത്സരം സംഘടിപ്പിക്കുന്നു.
അഞ്ച് മിനിറ്റ് വരെയുള്ള ചെറിയ നാടകങ്ങൾ അതും ഒരാൾ മാത്രം അഭിനയിച്ചതാണ് മത്സരത്തിന് പരിഗണിക്കുന്നത്.
ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ആണ് സമ്മാനം. ഏപ്രിൽ 10 ആണ് അവസാന തീയതി.ഉള്ളിൽ നടനും നടിയുമുള്ള ആർക്കും പങ്കെടുക്കാം.
പൊതു നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1.നാടകങ്ങൾ അഞ്ച് മിനിറ്റിൽ കൂടരുത്.
2. ഏത് ഭാഷയിലുള്ള നാടകങ്ങളും സ്വീകരിക്കും.
3.LNV വാട്സ് ആപ്പ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന 10 നാടകങ്ങൾ കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തകർക്ക് അയച്ച് നൽകി അവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ നിർണയിക്കുക.
4. നാടകത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാം. അതായത് മ്യൂസിക്ക്, സെറ്റ്, മേയ്ക്കപ്പ് തുടങ്ങിയവ.
5. മികച്ച നാടകത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും ക്യാഷ് അവാർഡ് നൽകും
6. സാമൂഹ്യ പ്രസക്തമായ 3 നാടകങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്.
7. നാടകം മൊബൈൽ ക്യാമറയിൽ ആണ് ചിത്രീകരിക്കേണ്ടത്.
8. എഡിറ്റിങ്ങ് അനുവദിക്കുന്നതല്ല. മ്യൂസിക്ക് മിക്സ് ചെയ്യാവുന്നതാണ്.
9. ഒരു സ്റ്റാറ്റിക്ക് ഫ്രയിമിൽ കട്ടുകൾ ഇല്ലാതെ വേണം നാടകം ഷൂട്ട് ചെയ്യേണ്ടത്.
10.100 രൂപ റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്
11. ജാതി,മത,ലിംഗപരമായി അവഹേളിക്കുന്ന നാടകങ്ങൾ തിരസ്കരിക്കുന്നതാണ്.
12. വ്യക്തികളേയോ സ്ഥാപനങ്ങളേയോ അവഹേളിക്കുന്ന നാടകളും തിരസ്കരിക്കുന്നതാണ്.
13. ഒരാൾക്ക് മാത്രമേ അഭിനയിക്കാൻ കഴിയുള്ളു.
14.പിന്നരങ്ങിൽ എത്രയാളുകളും ആവാം.
15. ഒരു കാരണ വശാലും റജി. ഫീസ് തിരിച്ച് നൽകുന്നതല്ല.
16.വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
നാടകങ്ങൽ അയക്കേണ്ട ഓൺ ലൈൻ വിലാസം:..
ഫോൺ നമ്പർ :…9442142028, 9447634484, 9400146811, 8678944464, 97506610426, 9752550810





Leave a Reply