May 2, 2024

ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി.

0
കൽപ്പറ്റ: 

    അന്യജില്ലയിലെ പ്രധാന ആശുപത്രികളെ ആശ്രയിച്ച് ഡയാലിസിസ് നടത്തി വന്ന രോഗികള്‍ക്ക് വേണ്ടി ജില്ലയിലെ ആശുപത്രികളിലുള്ള ഡയാലിസിസ് യൂണിറ്റുകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കാന്‍ കളക്ട്രറ്റില്‍ എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ജില്ലയില്‍ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം പരിമിതമാണ്.നിലവിലെ സാഹചര്യത്തില്‍ എല്ലാ രോഗികള്‍ക്കും ചികിത്സാ സഹായമെത്തിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല.എം.പി ഫണ്ട് ഉപയോഗിച്ച് ഡയാലിസിസ് മെഷിന്‍ വാങ്ങുന്നതിനും തീരുമാനിച്ചു.അത്യാവശ്യ മരുന്നുകള്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ പോലീസിനും ആര്‍.ടി.ഒ യ്ക്കും നിര്‍ദേശം നല്‍കി. കമ്മ്യൂണിറ്റി കിച്ചണുകളില്‍ വാളണ്ടിയര്‍മാരുടെ എണ്ണം കുറയ്ക്കണമെന്ന് യോഗം നിര്‍ദേശിച്ചു.ജില്ലാ ഭരണകുടം നല്‍കുന്ന പാസ്സ് ഇല്ലാത്തവരെ ഒഴിവാക്കുന്നതിന് പോലിസിനെ ചുമതലപ്പെടുത്തി.യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ , ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *