June 20, 2026

ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.

0
IMG-20200402-WA0902.jpg
By ന്യൂസ് വയനാട് ബ്യൂറോ
സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും   ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും ലംഘിച്ച് കാറുമായി പുറത്തിറങ്ങിയത് തടയാൻ ശ്രമിച്ച മാനന്തവാടി  പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.  സംഭവവുമായി ബന്ധപ്പെട്ട് എടവക രണ്ടേനാൽ കുറ്റിത്തൊടുവിൽ സാദിഖലി (27) ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇന്ന് വൈകിട്ട് 
പള്ളിക്കലിൽ വെച്ചായിരുന്നു സംഭവം. പോലീസുകാരെ ഭീഷണിപ്പെടുത്തുകയും, യൂണിഫോം വലിച്ച് കീറി കയ്യേറ്റം ചെയ്തതായുമാണ് പരാതി.  പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് കൂടാതെ കേരള എപിഡമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ രാത്രിയോടെ കോടതിയിൽ ഹാജരാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *