June 20, 2026

കൊവിഡ് 19 ചികിത്സക്കായി വിംസ് മെഡിക്കല്‍ കോളേജ് സുസജ്ജമാണെന്ന് ജില്ലാ കലക്ടര്‍

0
PRW_608-Collector-meppady-WIMS-Hospital-sandharshikunnu-2.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ഹോസ്പിറ്റലായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത മേപ്പാടി വിംസ്  മെഡിക്കല്‍ കോളേജ് സുസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആറു നിലകളിലുള്ള മെഡിക്കല്‍ കോളേജിന്റെ മൂന്ന് നിലകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനാകും. പുതുതായി വാങ്ങുന്ന വെന്റിലേറ്ററുകള്‍ ഇവിടെ താല്‍ക്കാലികമായി  സജ്ജമാക്കുന്നതിനും നടപടിയുണ്ടാകും. കുടകില്‍ നിന്ന് എത്തിയവരും കോവിഡ് കെയര്‍ സെന്ററില്‍ താമസിപ്പിച്ചവരുമായ പട്ടികവര്‍ഗ  വിഭാഗക്കാരെ ക്വാറന്റയിന്‍ പിരീഡ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വീട്ടിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പിനു യോഗം നിര്‍ദേശം നല്‍കി.   എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *