May 20, 2024

ക്ഷേമനിധി ധനസഹായമായി 1000 രൂപ നല്‍കുന്നു

0
         കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ച ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ എന്നിവര്‍ക്ക് ആശ്വാസ ധനമായി 1000 രൂപ നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. ക്ഷേമനിധിയിലെ സജീവ അംഗങ്ങളില്‍ ആരെങ്കിലും കോവിഡ് 19 ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപയും കോവിഡ് ബാധയുണ്ടെന്ന സംശയത്തില്‍ വീടുകളിലോ ആശുപത്രിയിലോ ഐസൊലേഷനില്‍ കഴിയുന്ന അംഗത്തിന് 5000 രൂപയും ധനസഹായം അനുവദിക്കും. അര്‍ഹരായ അംഗങ്ങള്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (ബാങ്കിന്റെ പേര്, ശാഖ,അക്കൗണ്ട് നമ്പര്‍, ഐ.എഫ്,എസ്.സി കോഡ്) എന്നിവ ഉള്‍പ്പെടുത്തി വെളളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി peedikawnd@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 8156886339 എന്ന വാട്‌സ് ആപ് നമ്പറിലോ  അയക്കണം. കൊറോണ ബാധിതരായവര്‍/ ഐസൊലേഷനില്‍ ചികിത്സയ്ക്ക് വിധേരായവര്‍ ചികിത്സ സംബന്ധിച്ചുളള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഫോണ്‍. 04936 206878.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *