June 20, 2026

കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

0
IMG-20200404-WA0438.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി  :  വയനാട്     എക്സൈസ്  റെയ്ഞ്ചഞ്ച്  ഓഫീസർക്ക് കിട്ടിയ   സൂചനയുടെ അടിസ്ഥാനത്തിൽ 
സി.ഐ.
– അബ്ദുൾ കരീമിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കാട്ടിക്കുളം വെള്ളാഞ്ചേരി.
മനയ്ക്കൽ മുഹമ്മദ് ഷാഫി (23), പുഴവയൽ പുതുപറമ്പിൽ അക്ഷയ് പി.ആർ (21) എന്നിവരാണ് വിൽപ്പനക്കായി സൂക്ഷിച്ച 520 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായത്. ഇന്നലെ രാത്രി പാൽവെളിച്ചം കുറുവാ ദ്വീപ് ജംഗ്ഷന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സഹിതമാണ് പിടികൂടിയത്. സീനിയർ സി പി ഒ മെർവിൻ ഡിക്രൂസ്, സി പി ഒ ജിനേഷ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കെ.എൽ 55 കസ്റ്റഡിയിലെടുത്തു.ബാവലി ചെക്പോസ്റ്റിലും മറ്റും പരിശോധന കർശനമായതിനാൽ കഞ്ചാവ് കണ്ണികൾ പലരും ഇത്തരം ബദൽ പാതകളിലൂടെയാണ് കഞ്ചാവ് കടത്തുന്നത്. ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു. ബി 8300 നമ്പർ ബൈക്കും
കസ്റ്റഡിയിലെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *