March 29, 2024

കർഷകർക്ക് ആശ്വാസം നൽകാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സ്വതന്ത്ര കർഷക സംഘം

0
 കൽപ്പറ്റ: പൊതുവേ പ്രതിസന്ധി നേരിടുന്ന  കാർഷിക മേഖലയെ പുതിയ കൊറോണ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കയാണെന്ന് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ പ്രസിഡൻറ് വി.അസൈനാർ ഹാജിയും ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസും അഭിപ്രായപ്പെട്ടു.  
   തുടർച്ചയായി രണ്ടു വർഷങ്ങളിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽ നിന്നും വീണ്ടെടുപ്പ് നടത്തുകയായിരുന്ന കർഷകരെ കൊറോണ കാലത്തെ നിയന്ത്രണങ്ങളും നടപടികളും കൂടുതൽ ദുരിതത്തിലാക്കിയിരിക്കയാണ്. പൊതുവെ സാമ്പത്തിക പ്രയാസങ്ങളിൽ നട്ടം തിരിയുന്ന കർഷകന് പുതിയ സാഹചര്യത്തെ അതിജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. എല്ലാ ക്ഷേമ പെൻഷനുകളും നൽകുന്ന സർക്കാർ കർഷകർക്ക് ആശ്വാസം നൽകാൻ സഹായിക്കുന്ന കർഷക പെൻഷൻ വിതരണത്തിന് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പതിനായിരത്തിലേറെ കർഷകരാണ് പെൻഷൻ കാത്തു കഴിയുന്നത്. ആറുമാസത്തെ  കുടിശ്ശിക കർഷകന് സർക്കാർ നൽകാനുണ്ട്. 
 റിസർവ് ബാങ്ക് പ്രഖ്യാപിച്ച  വായ്പാ മൊറട്ടോറിയം വായ്പയെടുത്ത കർഷകർക്ക്  ഉദ്ദേശിച്ച നേട്ടം ലഭിക്കുകയില്ല.  കർഷകരെ സംബന്ധിച്ചിടത്തോളം തിരിച്ചടവിന് മൂന്നുമാസം കിട്ടുന്ന സമയം ഒഴിച്ചാൽ വേണ്ടത്ര ആശ്വാസം നൽകുന്നതല്ല ഈ പ്രഖ്യാപനം.  മൊറോട്ടോറിയ കാലത്ത് നിലനിൽക്കുന്ന മുതലിന് മെയ് 31ന് ശേഷം പലിശ നൽകേണ്ടതുണ്ട്.  കാർഷിക വിളകളുടെ ഉൽപ്പാദന കുറവ്, വില കുറവ് കാരണം കർഷകരെ സംബന്ധിച്ചിടത്തോളം തിരിച്ചറിവ് പ്രയാസത്തിലാണ്. വായ്പാ മൊറോട്ടോറിയം ഒരു വർഷത്തേക്ക് നീട്ടിയാലേ അതിൻ്റെ പ്രയോജനം കർഷകർക്ക് ലഭിക്കുകയുള്ളൂ. സർക്കാരും റിസർവ്വ് ബാങ്കും ഈ കാര്യത്തിൽ കർഷകരെ സഹായിക്കാൻ തയ്യാറാവണം. 
   കൃഷിയുടെയും ഭൂമിയുടെയും ലഭ്യത തേടി കർണാടകയിലെത്തി കൃഷിയിറക്കുന്ന മലയാളി കർഷകർ അവിടെ ദുരിതമനുഭവിക്കുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *