June 20, 2026

പ്രവേശന വിലക്കിൽ ചില ഇളവുകൾ

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം, കോഴിക്കോട് , എറണാകുളം , ത്രിശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള ആളുകളെ   വയനാട് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍,
1) ആരോഗ്യമേഖലയിലെ ജീവനക്കാര്‍(സര്‍ക്കാര്‍, സ്വകാര്യം) 
2) അവശ്യ സേവന ജീവനക്കാര്‍ (സര്‍ക്കാര്‍, സ്വകാര്യം, അര്‍ദ്ധ സര്‍ക്കാര്‍)
3) ചരക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സഹായികള്‍, ചുമട്ടുതൊഴിലാളികള്‍
മേല്‍ പരാമര്‍ശത്തില്‍ ഉള്ളവരെ‍ ഇത്തരത്തിലുള്ള എല്ലാ ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കിയിട്ടുളളതാണ്.
കൂടാതെ,ആരോഗ്യമേഖല ജീവനക്കാര്‍ അവരവരുടെ ആശുപത്രികള്‍ മുഖാന്തരമുള്ള ക്വാറന്റൈന്‍ നിര്‍ദ്ദേശമാണ് പാലിക്കേണ്ടത്.എന്ന് ജില്ലാ കലക്ടർ അറിയിച്ചു. 
#
#
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *