April 24, 2026

പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചേറ്റി അതിഥി തൊഴിലാളികളും

0
IMG-20200406-WA0472.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചേടു ചേർത്ത് അതിഥി തൊഴിലാളികളും. വർഷങ്ങളയായി വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ പോരൂർ യവനാർകുളത്ത് വാടകയ്ക്ക്  തമാസിക്കുന്ന അഥിതി തൊഴിലാളികളയ തമിഴ്നാട് കന്യകുമാരി ജില്ലയിലെ മാർത്തണ്ഡം സ്വദേശികളായ ഡി ജോർജ്, കെ കുമാർ, ടി സുരേഷ്കുമാർ, വിൻസെന്റ് മോഹൻ എന്നിവിരാണ് വൈദ്യുതി വിളക്കണച്ച് ഐക്യത്തിന്റെ ദിപം തെളിച്ച് കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ അണിചേർന്നത്.തങ്ങളുടെ സംസ്ഥാനത്തും കൊറോണ ഭിതി പടർത്തുന്നുണ്ടന്നും ലോകം മുഴുവനും നമ്മുടെ രാജ്യവും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിലാണ്.കേരളം കൊറോണയയക്ക് എതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനം രാജ്യത്തിനും ലോകത്തിനും മാതൃകയാണന്നും അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ശക്തമായ നടപടിയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. തങ്ങൾക്ക് നിലവിൽ വിഷയങ്ങൾ ഒന്നും തന്നെയില്ലന്നും തങ്ങളെ കഴിഞ്ഞും കഷ്ടത അനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്ക് കിറ്റുകൾ നൽകുന്നതാണ് സന്തോഷമെന്നും കേരള സംസ്ഥാനം തങ്ങളേട് കാണിക്കുന്ന ആതിഥേയത്തിന് കടപ്പാട് ഉണ്ടന്നും ദീപാർപ്പണം ഒരുമയുടെ പ്രതിരോധമായി രാജ്യത്ത് മാറിയെന്നും .പെട്ടന്ന് പ്രഖ്യാപിച്ച ലോക് ഡൗൺ  നാട്ടിലേക്ക് പോകാൻ തടസ്സമായിയെന്നും ഇവർ പറഞ്ഞു. അഥിതി തൊഴിലാളികളുടെ ദിപാർപ്പണത്തിന്ന് പ്രദേശവാസികളുടെ പിൻന്തുണയുണ്ടന്നും ഇവർക്ക് ഒരു കുറവും വരതെകഴിയാനുള്ള എല്ല സൗകര്യം ഒരുക്കി നൽകുമെന്ന് മുൻ പഞ്ചായത്ത് അംഗവും  പൊതുപ്രവർത്തകനുമായ ജോണി മറ്റത്തിലാനിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *