April 22, 2026

പത്താം വർഷവും പീഡാനുഭവ വാരം ജ്യോതിർഗമയ രക്തദാന വാരമായി ആചരിച്ചു.

0
IMG-20200407-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജ്യോതിർഗമയ രക്തദാന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി തുടർച്ചയായ പത്താം വർഷവും പീഡാനുഭവ വാരം രക്തദാന വാരം ആയി ആചരിച്ചു. പൊരുന്നനൂർ  സി എച്ച് സി  യിൽ  നടന്ന ചടങ്ങിൽ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനിജ മെറിൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോഓഡിനേറ്റർ കെ എം ഷിനോജ് അധ്യക്ഷത വഹിച്ചു. അമൽ കുര്യൻ, ബിനീഷ് പടിക്കാട്ട്, ഷക്കീല പള്ളിയാൽ, സിബി മാത്യു, മുസ്തഫ എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ പൊരുന്നന്നൂർ, കൽപ്പറ്റ, മേപ്പാടി, ബത്തേരി ബ്ലഡ് ബാങ്കുകളിലായി രക്തദാനം തുടരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *