April 22, 2026

പനി ബാധിച്ച് ചികിൽസയിലുള്ള ആദിവാസി യുവാവ് മരിച്ചു : കുരങ്ങ് പനിയെന്ന് സംശയം: സഹോദരനും ചികിൽസയിൽ .

0
IMG-20200407-WA0182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പനി ബാധിച്ച് മണ്ണുണ്ടി കോളനിയിലെ ആദിവാസി യുവാവ് മരിച്ചു.  തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗേറ്റ് മണ്ണുണ്ടി കാട്ടു നായ്ക്ക കോളനിയിലെ രാജു (40) ആണ് മരിച്ചത് . ഹൃദയാഘാതമാണ്  മരണകാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.   ഒരാഴ്ച്ച മുൻപ് പനി ബാധിച്ച് രാജുവിന്റെ സഹോദരൻ ശ്രീകുമാറിനെയാണ് ആദ്യം കോഴിക്കോട്ട്  മെഡിക്കൽ കോളേജിലെത്തിച്ചത് .തുടർന്നാണ് രാജുവിനെ കോഴിക്കോട് മെഡിക്കൽ  കോളേജ് ആശുപത്രിയിൽ    എത്തിച്ചത് .ചികിൽസയിലിരിക്കെയാണ് രാജു മരണപ്പെട്ടത്. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.

കുരങ്ങ് പനിയുണ്ടോയെന്ന് സംശയത്തിൽ രക്തം പരിശോധനക്ക് അയച്ചതായും ആരോഗ്യ വകുപ്പ്  അധികൃതർ പറഞ്ഞു. മണ്ണുണ്ടി പ്രദേശത്ത് കുരങ്ങ് പനി ബാധിച്ച് ഒരാൾ മരണപ്പെടുകയും രണ്ട് പേരുടെ അസുഖം ഭേദമാകുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട ആളുടെ സഹോദരൻ ശ്രീകുമാർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്   . മാതാവ് : തിമ്മി .ഭാര്യ: ശാന്ത  . മക്കൾ: അഞ്ജന, അജിത്ത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *