April 25, 2024

കണിക്കൊന്ന നൽകി അവരെ പറഞ്ഞയച്ചു. : കൊവിഡ് ചികിത്സയിൽ വയനാടിന് അഭിമാന നിമിഷം

0
Img 20200408 Wa0203.jpg
വയനാട്ടിൽ രണ്ട് പേർ കൊവിഡ് 19 രോഗ മുക്തയി. : 
കണിക്കൊന്ന നൽകി അവരെ പറഞ്ഞയച്ചു. : കൊവിഡ് ചികിത്സയിൽ വയനാടിന് അഭിമാന നിമിഷം
കൽപ്പറ്റ:
  കൊവിഡ് രോഗികളുടെ രോഗവിമുക്തി അഭിമാന നിമിഷമെന്ന് വയനാട്   ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാർ.തങ്ങളെ ജീവിത്തിൽ തിരിച്ചെത്തിച്ചതിൽ ഡോക്ടർമാരോടും ജില്ലാ ഭരണകൂടത്തോടും തീർത്താൽ തീരാത്ത കടപ്പാടെന്ന് ആലികുട്ടിയും അബ്ദുൾ റസാക്കും.

ലോകത്തെ ഭയപ്പെടുത്തി മഹാമാരി കൊവിഡ് 19 സ്ഥിരീകരിച്ച ആലികുട്ടി കഴിഞ്ഞ മാർച്ച് 26നാണ് ആശുപത്രിയിൽ അഡ്മിറ്റായത്.അബ്ദുൾ റസാക്ക് മാർച്ച് 31നും അഡ്മിറ്റായി പിന്നീടുള്ള ദിവസങ്ങൾ ഇവരുടെ മനസിൽ ആദിയുടെ ദിവസങ്ങളായിരുന്നു.പക്ഷെ ഇന്നിതാ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ എന്തന്നില്ലാത്ത സന്തോഷം.എല്ലാ കടപ്പാടും ചികിത്സിച്ച ഡോക്ടർമാരോടു നഴ്സുസുമരോടും ജില്ലാ ഭരണകൂടത്തോടുമെന്നും ഇരുവരും പറഞ്ഞു . പരിമിതികൾക്കുള്ളിലും രോഗവിമുക്തിയാക്കിതിൽ ആശുപത്രിയിലെ കൂട്ടായ്മ വലിയ പങ്കാണ് വഹിച്ചത്. നോഡൽ ഓഫീസർ ഡോ.ചന്ദ്രശേഖരൻ, ആർ.എം.ഒ.ഡോ.സക്കീർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുരേഷ് കൂടാതെ പരിചരിച്ച നഴ്സുമാർ കൂടാതെ ഡി.എം.ഒ ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ സഹകരണവുമാണ് ഇരുവരുടെയും രോഗവിമുക്തിക്ക് കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ദിനേശ് കുമാർ പറഞ്ഞു . നിലവിൽ+ve ആയ ഒരു രോഗി കൂടി ചികിത്സയിലുണ്ട് അവരും രോഗവിമുക്തിയാകുമെന്ന് തന്നെയാണ് ആശുപത്രി അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതീക്ഷ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *