April 18, 2024

തോട്ടം തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തണം: ഐ.എൻ.ടി.യു.സി

0
കൽപ്പറ്റ: വയനാട് ജില്ലയിലെ വൻകിട,ചെറുകിട തോട്ടം തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലും ആണെന്നും അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാവണമെന്നും പി.പി. ആലി ആവശ്യപ്പെട്ടു. കൊറോണ ദുരന്തത്തിൻ്റെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാജ്യത്തും സംസ്ഥാനത്തും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്. തൊഴിലാളികളുടേതല്ലാത്ത കാരണത്താൽ സംഭവിച്ചിരിക്കുന്ന തൊഴിൽ നഷ്ട കാലയളവിൽ തോട്ടം തൊഴിലാളികൾക്ക് പൂർണ്ണ ശമ്പളം ലഭ്യമാക്കുന്നതിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ 10നകം നൽകാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും അതോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകപ്പെടുന്ന സൗജന്യ ഭക്ഷ്യസാധന വിതരണം തോട്ടം തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടൽ അധികൃതർ ഉറപ്പു വരുത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.രാജ്യത്തെ എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് കാഷ്വൽ, സ്ഥിരം, കോൺട്രാക്ട്, ടെമ്പററി എന്നിങ്ങനെ വ്യത്യാസങ്ങളില്ലാതെ ലോക്ക് ഡൗൺ കാലയളവിൽ മുഴുവൻ ശമ്പളവും നൽകണം എന്ന കേന്ദ്ര സർക്കാർ നിർദ്ദേശം തോട്ടം തൊഴിലാളികൾക്കിടയിലും പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. തോട്ടം തൊഴിലാളികൾക്ക് പൊതുവിൽ ESI ബാധകമല്ലാത്തതിനാൽ പരിതാപകരമായ ചികിത്സാ സംവിധാനമാണ് നിലനിൽക്കുന്നത്. ആയതിനാൽ ആരോഗ്യ പരിപാലന പ്രവർത്തനങ്ങളും തോട്ടം മേഖലയിൽ വ്യാപകമാക്കാൻ ഉള്ള നടപടി ഉണ്ടാവണമെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *