April 20, 2024

കോഴി ഇറച്ചിയുടെ വില നിർണയം: വ്യാപാരികൾ പ്രതിസന്ധിയിൽ : കോഴിക്കടകൾ അടച്ചിടേണ്ടി വരുമെന്ന് കച്ചവടക്കാർ

0
കോഴി ഇറച്ചിയുടെ വില നിർണയം കോഴി വ്യാപാരികൾ പ്രതിസന്ധിയിൽ .കോഴിക്കടകൾ അടച്ചിടേണ്ടി വരുമെന്ന് കച്ചവടക്കാർ.
,കൽപ്പറ്റ:ലോക് ഡൗൺ കാലത്തെ വിപണിയിലെ അധികൃതരുടെ ഇടപെടലിൽ കോഴിയിറച്ചി നിശ്ചയിച്ച വിലക്ക് വിൽക്കാൻ കഴിയാതെ കോഴി വ്യാപാരികൾ. കോഴിയിറച്ചി 140 രൂപക്ക് കിലോഗ്രാമിന് വിൽക്കണമെന്നാണ് നിബന്ധന .എന്നാൽ ഈ വിലക്ക് വിൽക്കാൻ കോഴി ലഭ്യമല്ല, അതിനാൽ അടച്ചിടേണ്ടി വരും. കർണാടക തമിഴ്നാട് എന്നിവിടങ്ങളിലെ കോഴി ഉത്പാദന കേന്ദ്രങ്ങളിൽ ദിനംപ്രതി വില ഉയരുകയാണ് അതിനെ ആശ്രയിച്ചാണ് സംസ്ഥാനത്തെ ഫാമുകൾ വില നിശ്ചയിക്കുന്നത്. ചെറുകിട കോഴിക്കടകളിൽ ജീവനുള്ള കോഴിയെ ഇറക്കുമ്പോൾ കിലോവിന് ഇന്നത്തെ വിലയിൽ 102 രൂപ വരും. പ്രസ്തുത കോഴിയെ ഇറച്ചി ആക്കുമ്പോൾ വെയിസ്റ്റേജ് കഴിഞ്ഞ് 153 രൂപ അസ്സൽ മുതൽ വരുന്ന ഇറച്ചി 140 രൂപക്ക് വിൽപന നടത്തണമെന്ന അധികൃതരുടെ തീരുമാനം പ്രായോഗികമല്ല. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവുകൾ, തൊഴിലാളികളുടെ ശമ്പളം, വെയ്സ്റ്റ് മാനേജ്മെൻറ് എക്സ്പെൻസ് എന്നിവ കൂടി കൂട്ടിയാൽ 170 രൂപയിൽ കുറച്ച് വിൽക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയില്ല. ഇറച്ചിക്കോഴിയുടെ വ്യാപാരത്തിൽ വിലക്കയറ്റമെന്ന് തെറ്റിദ്ധരിപ്പിച്ചതാണ് അധികൃതരുടെ ഇടപെടലിന് കാരണമായത്.ജില്ലാസപ്ലൈ ഓഫീസിൽ വിളിച്ച് ചേർത്ത യോഗത്തിൽ കോഴിക്കച്ചവടമേഖലയിലെ പ്രതിനിധികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും പ്രതിസന്ധിയുടെ ആഴം ചുണ്ടിക്കാട്ടിയെങ്കിലും അത് കണക്കിലെടുക്കാതെയാണ് 140 രൂപയായി നിശ്ചയിച്ചത് ഈ വിലക്ക് ഒരു കാരണവശാലും വിൽക്കാൻ കഴിയില്ല. പൊതുജനങ്ങൾക്കിടയിൽ ചെറുകിട കോഴി ഇറച്ചി വ്യാപാരികളെ കൊള്ളക്കാരായി ചിത്രീകരിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതു്. വില കുറച്ച് ലഭിക്കുമ്പോൾ മത്സരിച്ച് വില കുറക്കുന്ന ചെറുകിട വ്യാപാരികൾ ലോക്ഡൗൺ കാലത്തെ ചരക്ക് ഗതാഗതപ്രശ്നങ്ങളും ഇരു സംസ്ഥാനങ്ങളിൽ വന്ന അനിയന്ത്രിതമായ വിലക്കയറ്റവും സംസ്ഥാനത്തെ കോഴി വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്, അധികൃതരുടെ പ്രായോഗിക ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ കോഴി വ്യാപാര മേഖല തകരും. ജില്ലയിലെ 1000 ൽ പരം കോഴിഫാമുകളിൽ നിന്നുള്ള കോഴികളും വിറ്റഴിയുന്നത് ചെറുകി വ്യാപാര മേഖലയിൽ കൂടിയാണ്.. ജില്ലാ ഭരണകൂടം ഉടൻ ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് ഓൾ കേരള ചിക്കൻ മർച്ചൻ്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു,, പ്രസിഡൻ്റ് ഗഫൂർ കെല്ലുർ അധ്യക്ഷത വഹിച്ചു സെക്രട്ടരി സെയ്ത് ഒണ്ടയങ്ങാടി, ട്രഷറർ ഷാജി ബത്തേരി, കെ എസ് മഷൂദ് എന്നിവർ പ്രസംഗിച്ചു,,

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *