April 20, 2026

കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുണയായി – ജില്ലാ കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
        ആരോഗ്യമേഖലയില്‍  ജില്ലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. മികച്ച രീതിയിലുളള ചികിത്സയാണ് ആരോഗ്യ വകുപ്പിന്റെയും ആസ്പത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഭാഗത്ത് നിന്നുമുണ്ടായത്.  ലഭ്യമാക്കിയ അടിയന്തര ചികിത്സയുടെ ഫലമായി  രോഗത്തില്‍ നിന്നും ഇവര്‍ക്ക് വളരെ പെട്ടെന്ന് മോചിതരാകാന്‍ സാധിച്ചു.  ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, മാനന്തവാടി നഗരസഭ എന്നിവരുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച്‌കൊണ്ടാണ് ഇവര്‍ ചികില്‍സയില്‍ കഴിഞ്ഞതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *